കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പെരുമ്പാമ്പ് ശല്യം. വനവാസ മേഖലയിലാണെങ്കിൽ പറയുകയേ വേണ്ട. തങ്ങൾ വളർത്തുന്ന കോഴിയേയും ആടിനെയും മറ്റ് മൃഗങ്ങളെയും അവ അക്രമിക്കുകയും വരിഞ്ഞു മുറുക്കി കൊന്നതിന് ശേഷം വിഴുങ്ങുകയും ചെയ്യുന്നു. മൃഗങ്ങൾക്ക് മാത്രമല്ല, മനുഷ്യരും പെരുമ്പാമ്പുകളുടെ ഇരയാകാറുണ്ട്. പെരുമ്പാമ്പുകളുടെ പിടിയിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ വാർത്ത നാം കേട്ടിട്ടുണ്ട്. പെരുമ്പാമ്പ് ഇര പിടിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോയാണ് വൈറലാവുന്നത്.
Oddly Terrifying എന്ന അക്കൗണ്ടിലാണ് ഇര പിടിക്കാനെത്തുന്ന കൂറ്റൻ പെരുമ്പാമ്പിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പെരുമ്പാമ്പിനുള്ള ഒരു കെണിയാണ് വീഡിയോയിൽ കാണുന്നത്. അതിൽ ഇരയായി വെച്ചിരിക്കുന്നത് ജീവനുള്ള ഒരു കോഴിയേയും. ചെളിക്കുണ്ടിന് ചുറ്റും വേലി കെട്ടി വെച്ചിരിക്കുന്നു. വേലിയില്ലാത്ത ഭാഗത്ത് ഒരു നീല പൈപ്പും ഘടിപ്പിച്ചിരിക്കുന്നു. അതിന്റെ മുന്നിലായി ജീവനുള്ള കോഴിയും.
ഇരയെ പിടിക്കുന്നതിനായി പെരുമ്പാമ്പ് വേഗത്തിൽ ഇഴഞ്ഞു വരുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. എന്നാൽ, പെരുമ്പാമ്പിന്റെ ഉദ്ദേശം നടന്നില്ല. ഇരയ്‌ക്ക് മുന്നിൽ വെച്ചിരിക്കുന്ന നീല പൈപ്പിൽ പാമ്പ് കുടുങ്ങുകയാണ്. പെരുമ്പാമ്പ് അതിൽ നിന്നും പുറത്ത് കടക്കാൻ വേണ്ടി ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.
https://twitter.com/OTerrifying/status/1592756862159843329?s=20&t=OEiIZ-8MIVkq_q8mUy3AVw















