ഹൈദരാബാദ് ; ഭാരത് ജോഡോ യാത്രയ്ക്കിടെ പല കാര്യങ്ങളും ചെയ്ത് വൈറലാകാൻ ശ്രമിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ചെറുപ്പത്തിൽ താൻ സുന്ദരനാണോയെന്ന് സോണിയഗാന്ധിയോട് ചോദിച്ച കാര്യമാണ് ഇപ്പോൾ രാഹുൽ സംദിഷ് ഭാട്ടിയ എന്ന യൂട്യൂബറോട് പറയുന്നത് . സംദിഷ് ഭാട്ടിയ രാഹുൽ ഗാന്ധി സുന്ദരനാണ് എന്ന് പറഞ്ഞപ്പോഴാണ് ഇക്കാര്യം പറയുന്നത്.
ചെറുപ്പത്തിൽ ഞാൻ കുട്ടിയായിരുന്നപ്പോൾ, ‘ഞാൻ സുന്ദരനാണോ?’ എന്ന് ചോദിച്ചു. അമ്മ പറഞ്ഞു, ‘അല്ല, നീ തികച്ചും ശരാശരിയാണ്’ എന്ന്. എന്റെ അമ്മ അങ്ങനെയാണ്. നമ്മൾ ഏത് സ്ഥാനത്താണ് എന്ന് പറഞ്ഞു തരും. എന്റെ അച്ഛനും… എന്റെ കുടുംബം മുഴുവൻ അങ്ങനെയാണ്.’–രാഹുൽ പറഞ്ഞു.
യാത്രയ്ക്കിടയിൽ ധരിക്കാനുള്ള ഷൂസ് അമ്മയും സഹോദരിയും അയച്ചു തരുമെന്നുമൊക്കെയാണ് രാഹുൽ പറയുന്നത്.
Comments