ഗുവാഹട്ടി : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്. ഡിസംബര്‍ 1ന് തിരഞ്ഞെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനിനി എട്ട് ദിവസം മാത്രമാണ് ബാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയും സ്വന്തം സംസ്ഥാനത്ത് നിരവധി റാലികൾ നടത്തി. ഇതിനിടയിൽ വൽസാദിൽ റോഡ്ഷോ നടത്തുന്നതിനിടെ, റോഡരികിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന 13 വയസ്സുകാരി അദ്ദേഹത്തെ വിളിച്ചതും ,കവിത ചൊല്ലിയതും വൈറലായി .
ബി.ജെ.പിയുടെ വികസന പ്രവർത്തനങ്ങളാണ് ഈ പെൺകുട്ടി 57 സെക്കൻഡിൽ കവിതയിലൂടെ അവതരിപ്പിച്ചത്. പ്രധാനമന്ത്രി പെൺകുട്ടിയുടെ കവിത ശ്രദ്ധയോടെ കേൾക്കുകയും അവസാനം കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു. ഗുജറാത്തി ഭാഷയിൽ പെൺകുട്ടി ചൊല്ലിയ ഈ കവിത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Comments