ബിയറിനായി അലഞ്ഞ് ഒടുവിൽ എത്തിയത് ഷെയ്ഖിന്റെ കൊട്ടാരത്തിലെന്ന് ഫുട്‌ബോൾ പ്രേമികൾ; വിചിത്ര അനുഭവം സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ട് യുവാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബിയറിനായി അലഞ്ഞ് ഒടുവിൽ എത്തിയത് ഷെയ്ഖിന്റെ കൊട്ടാരത്തിലെന്ന് ഫുട്‌ബോൾ പ്രേമികൾ; വിചിത്ര അനുഭവം സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ട് യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 07:55 am IST
Facebook
Twitter
WhatsAppTelegram

ഫിഫ ലോകകപ്പിന് ഖത്തറിൽ തുടക്കമിട്ടിരിക്കുകയാണ്. പ്രിയതാരങ്ങളുടെ പ്രകടനം നേരിൽ കാണാൻ അറബ് രാഷ്‌ട്രത്തിലേക്ക് ഒഴുകുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ. ലോകകപ്പ് വിശേഷങ്ങൾക്കിടെ ഏറ്റവും ചർച്ചയായ വിഷയമാണ് മദ്യം. മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിന് അകത്തും പുറത്തും പരിസര പ്രദേശങ്ങളിലും മദ്യം ലഭ്യമല്ലെന്നത് തന്നെയാണ് ഇക്കാര്യം വലിയ ചർച്ചയാകാൻ കാരണം. സാധാരണ കൈയ്യിൽ ഒരു ബിയർ കുപ്പിയുമായി മത്സരങ്ങൾ തത്സമയം കാണാനെത്തുന്നവരാണ് മിക്ക ആരാധകരും. ഇത്തരക്കാർക്ക് വലിയ തിരിച്ചടിയായിരുന്നു ഖത്തറിന്റെ ഈ തീരുമാനം.

ഇത്തരത്തിൽ ഒരു കുപ്പി ബിയറിനായി അലഞ്ഞുനടന്ന രണ്ട് ഇംഗ്ലണ്ട് ആരാധകർ ഒടുവിൽ എത്തിച്ചേർന്നത് ഷെയ്ഖിന്റെ കൊട്ടാരത്തിലാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഷെയ്ഖിന്റെ മകനെ കണ്ടുമുട്ടാൻ ഇടയായെന്നും അദ്ദേഹമാണ് തങ്ങളെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയതെന്നും യുവാക്കൾ പറയുന്നു.

ലേശം ബിയർ എവിടെ കിട്ടുമെന്ന് അന്വേഷിച്ച് നടക്കുമ്പോഴായിരുന്നു ഷെയ്ഖ് പുത്രനെ കണ്ടുമുട്ടിയത്. അദ്ദേഹം അറിയാമെന്ന് പറഞ്ഞപ്പോൾ ഒന്നും നോക്കാതെ അദ്ദേഹത്തിന്റെ വാഹനത്തിൽ കയറി. ആ ചെറുപ്പക്കാരന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ ചെന്നവസാനിച്ചത് വലിയ കൊട്ടാരത്തിലായിരുന്നു. സിംഹം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളായിരുന്നു ആ കൊട്ടാരത്തിലുണ്ടായിരുന്നത്. വിദേശികളായ പല മൃഗങ്ങളും പക്ഷികളും അവിടെയുണ്ട്. ഇതെല്ലാം ഷെയ്ഖിന്റെ മകൻ കാണിച്ചുതന്നു. കൊട്ടാരത്തിനകത്ത് ഒരു മിനി ടൂർ നടത്തിയാണ് യുവാക്കൾ മടങ്ങിയത്.

എന്നാൽ വിചിത്രമായ ഈ കഥ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചെങ്കിലും വിശ്വസിക്കാൻ ആരും തന്നെ തയ്യാറായില്ല. ലോകകപ്പിനിടെ വൈറലാകാൻ കെട്ടിച്ചമച്ച കഥയുമായി രണ്ട് യുവാക്കൾ എത്തിയെന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാൽ സംഭവിച്ചതെല്ലാം സത്യമാണെന്ന് പറഞ്ഞ യുവാക്കൾ കൊട്ടാരത്തിൽ എത്തിയതിന്റെ ദൃശ്യങ്ങളും സിംഹക്കുട്ടിയെ കളിപ്പിക്കുന്ന വീഡിയോകളുമെല്ലാം ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. ബിയർ പ്രതീക്ഷിച്ചാണ് ഷെയ്ഖിന്റെ കൊട്ടാരം വരെ എത്തിയതെങ്കിലും ലഭിച്ചത് മറ്റൊന്നാണെന്നും അവർ പറഞ്ഞു.

വൈറലായ ഇവരുടെ വീഡിയോ ദൃശ്യങ്ങളിതാ..

https://twitter.com/i/status/1594425486280691717

“We met one of the Sheikh’s sons & he took us back to the palace!” 😮

“We were on the hunt for beers and we ended up at a big palace, we saw his monkeys & exotic birds!” 🐒

These England fans are out in Qatar & you HAVE to listen to their story! 🤣#FIFAWorldCup  #TSWorldCup pic.twitter.com/RlclrsnEsP

— talkSPORT (@talkSPORT) November 20, 2022

Tags: footballbeerqatarFIFA2022
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies