ന്യൂഡൽഹി: വിദേശയാത്രക്കാർക്കായി ഏർപ്പെടുത്തിയ എയർ സുവിധ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ ഒഴിവാക്കി. കൊറോണ കാലത്ത് വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ വിവരശേഖരണം നടത്തുന്നതിന് വേണ്ടിയാണ് എയർ സുവിധ രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നിയമം പ്രാബല്യത്തിൽ വന്നു. വിദേശയാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് ഇത്.
കൊറോണ കേസുകളിൽ വലിയ കുറവ് വന്ന സാഹചര്യത്തിലും വാക്സിനേഷൻ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതിനാലുമാണ് സുവിധ പോർട്ടൽ രജിസ്ട്രേഷൻ പിൻവലിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയാണിത്. കൊറോണ കാലത്ത് യാത്രക്കാരെ ട്രാക്ക് ചെയ്യാനും കൊറോണ വ്യാപനം നിയന്ത്രിക്കാനും എയർ സുവിധ പോർട്ടൽ സഹായകമായിരുന്നു.
Comments