ന്യൂഡൽഹി: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി ഓസ്ട്രേലിയ. ഇരുരാജ്യങ്ങളെയും സംബന്ധിച്ച് ചരിത്രപരമായ മുഹൂർത്തമാണ് ഇതെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. അധികം വൈകാതെ കരാർ പ്രാബല്യത്തിൽ വരുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
നൂറ് ശതമാനം ഇറക്കുമതി ഉത്പന്നങ്ങൾക്കും ഓസ്ട്രേലിയൻ വിപണിയിൽ പൂർണ്ണമായും നികുതി ആനുകൂല്യം ലഭ്യമാകുന്ന ആദ്യത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ഒരു ദശാബ്ദത്തിനിടെ ഒരു വികസിത രാജ്യവുമായി ഇന്ത്യ ഒപ്പിടുന്ന സുപ്രധാന വാണിജ്യ ഉടമ്പടിയാണ് ഇത്.
സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ വലിയ തോതിൽ തൊഴിലവസരങ്ങളുണ്ടാകും. ടെക്സ്റ്റൈൽസ്, ലെതർ, ഫർണിച്ചർ, ആഭരണങ്ങൾ, യന്ത്രങ്ങൾ തുടങ്ങി ആറായിരത്തോളം ഇന്ത്യൻ ഉത്പന്ന വിഭാഗങ്ങൾക്ക് കരാറിന്റെ ആനുകൂല്യം ലഭിക്കും.
കഴിഞ്ഞ ഏപ്രിലിൽ ഒപ്പ് വെച്ച കരാർ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് 96.4 ശതമാനമാണ് ഓസ്ട്രേലിയ നികുതി ഇളവ് നൽകുക. 2021-22 കാലഘട്ടത്തിൽ 8.3 ബില്ല്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് കയറ്റി അയച്ചത്.
Comments