ടോപ് ആയി ടിയാഗോ ഇവി; ഒറ്റ മാസം കൊണ്ട്  ബുക്കിം​ഗ് 20000 കടന്നു- Tata, Tiago EV, Booking
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ടോപ് ആയി ടിയാഗോ ഇവി; ഒറ്റ മാസം കൊണ്ട്  ബുക്കിം​ഗ് 20000 കടന്നു- Tata, Tiago EV, Booking

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 05:08 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്ന പ്രത്യേകതയുമായാണ് ടാറ്റ മോട്ടോഴ്‌സിന്റെ ടാറ്റ ടിയാഗോ വിപണിയിലെത്തിയത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിനം തന്നെ 10,000 ബുക്കിം​ഗ് വാഹനത്തിന് ലഭിച്ചുവെന്ന് കമ്പനി പറഞ്ഞിരുന്നു. ഇപ്പോൾ, ടിയാഗോ ഇവിക്ക് ആദ്യ മാസത്തിൽ തന്നെ 20,000 ബുക്കിംഗുകൾ ലഭിച്ചതായാണ് ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തുന്നത്. സെപ്റ്റംബർ 30-നാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒക്ടോബർ 10-ന് വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചു.

8.49 ലക്ഷമാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന വില. 11.79 ലക്ഷമാണ് കാറിന്റെ ഉയർന്ന വകഭേദത്തിന്റെ വില. ഏഴ് വിവിധ മോഡലുകളിൽ വാഹനം ലഭ്യമാകും. ഡിസംബർ മുതലാണ് ഉപഭാക്താക്കൾക്ക് ടെസ്റ്റ് ഡ്രൈവിനായി വാഹനം ലഭിക്കുന്നത്. 2023 ജനുവരി മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. ഫ്രണ്ട് ഗ്രില്ലിന്റെ ഇരുവശത്തും പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഇടത് ഹെഡ്‌ലൈറ്റിൽ ഇലക്ട്രിക് വെഹിക്കിൾ ബാഡ്ജ്, ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ഇലക്ട്രിക് ബ്ലൂ ആക്‌സന്റുകൾ, 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീൽ എന്നിവയാണ് പുതിയ ഇവിയുടെ പ്രത്യേകതകൾ. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ ഹർമാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മറ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ എന്നിവയ്‌ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ടിയാഗോ ഇവിയ്‌ക്ക് കമ്പനി നൽകിയിരിക്കുന്നു.

ടീൽ ബ്ലൂ, ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം, ട്രോപ്പിക്കൽ മിസ്റ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് വാഹനം ലഭിക്കുക. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് ടാറ്റ ടിയാഗോ ഇവിയ്‌ക്ക്. 24 kWh ബാറ്ററി പാക്ക് മോഡലിന് 315 കിലോമീറ്റർ റേഞ്ചും, 19.2 kWh ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. ഹാച്ച്ബാക്കിന് നാല് ചാർജിംഗ് ഓപ്ഷനുകൾ ലഭിക്കുന്നു. 15 എ സോക്കറ്റ്, 3.3 കിലോവാട്ട് എസി ചാർജർ, 7.2 കിലോവാട്ട് എസി ഹോം ചാർജർ, ഡിസി ഫാസ്റ്റ് ചാർജർ എന്നിവ ഉപയോഗിച്ച് വീട്ടിൽ ഇവ ചാർജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാർജിം​ഗ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മതി. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി പറയുന്നത്.

Tags: TATABOOKINGSTiago EV
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies