ന്യൂഡൽഹി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജഡേജക്ക് പകരം ഷഹബാസ് അഹമ്മദിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഋഷഭ് പന്തിനെയും ഇഷാൻ കിഷനെയുമാണ് വിക്കറ്റ് കീപ്പർമാരായി പരിഗണിച്ചിരിക്കുന്നത്.
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്ടൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്ടൻ), ശിഖർ ധവാൻ, വിരാട് കോഹ്ലി, രജത് പാട്ടീദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ശാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചഹാർ, കുൽദീപ് സെൻ
നിലവിൽ ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിഖർ ധവാനാണ് ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്ടൻ.
Comments