"സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ല"; "കൊന്നു കളയും"; ബിഹാറിൽ ഹിന്ദു മതം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്ക്ക് നേരെ വധ ഭീഷണിയുമായി കുടുംബം; പോലീസ് സംരക്ഷണം തേടി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ല”; “കൊന്നു കളയും”; ബിഹാറിൽ ഹിന്ദു മതം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്‌ക്ക് നേരെ വധ ഭീഷണിയുമായി കുടുംബം; പോലീസ് സംരക്ഷണം തേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 04:35 pm IST
Facebook
Twitter
WhatsAppTelegram

പറ്റ്‌ന: ബിഹാറിൽ സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം യുവതിയ്‌ക്ക് നേരെ വധഭീഷണിയുമായി കുടുംബം. ഇതേ തുടർന്ന് സംരക്ഷണത്തിനായി യുവതി പോലീസിനെ സമീപിച്ചു. ഭഗൽപൂർ സ്വദേശിനി മുസ്ഖാൻ ഖാത്തൂൺ ആണ് കുടുംബാംഗങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ മാസമായിരുന്നു യുവതി ഹിന്ദു മതം സ്വീകരിച്ചത്. ഭഗൽപൂർ സ്വദേശിയായ രാം കുമാറുമായി യുവതി വർഷങ്ങളായി ഇഷ്ടത്തിലായിരുന്നു. ഇക്കാര്യം യുവതിയുടെ വീട്ടിൽ അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. രാമുമായുള്ള ബന്ധം അംഗീകരിക്കാതിരുന്ന മുസ്ഖാന്റെ വീട്ടുകാർ വേറെ വിവാഹവും ഉറപ്പിച്ചു. ഇതോടെ മുസ്ഖാൻ സഹായത്തിനായി ഗോഡ്ഡ കോടതിയെ സമീപിക്കുകയായിരുന്നു.

വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്നും രാമിനൊപ്പം പോയാൽ മതിയെന്നുമായിരുന്നു പെൺകുട്ടി പറഞ്ഞത്. ഇതോടെ കോടതി മുസ്ഖാനെ രാമിനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു. ഇതിന് ശേഷം ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു. ഇതോടെയാണ് യുവതിയുടെ ബന്ധുക്ക* വധഭീഷണിയുമായി രംഗത്ത് എത്തിയത്.

മാതാവും, പിതാവും, മാതൃസഹോദരനുമാണ് ഭീഷണിപ്പെടുത്തുന്നതെന്നാണ് പെൺകുട്ടിയുടെ പരാതി. തങ്ങൾക്കൊപ്പം വരാനാണ് അവർ പറയുന്നത്. അല്ലാത്ത പക്ഷം സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ലെന്നും, കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തങ്ങളുടെ ജീവൻ അപകടത്തിലാണ്. അതിനാൽ സംരക്ഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.

Tags: BiharmarriagepatnaHindu girl
Share
Tweet
SendShare

More News from this section

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies