റാങ്ക് ലിസ്റ്റ് ഒക്കെ വെറുതെയാണ്; ഗുരുവായൂർ ദേവസ്വത്തിൽ ഡ്രൈവർ തസ്തികകളിലും താൽക്കാലിക നിയമനങ്ങൾ തകൃതി; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ റാങ്ക് പട്ടിക നോക്കുകുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റാങ്ക് ലിസ്റ്റ് ഒക്കെ വെറുതെയാണ്; ഗുരുവായൂർ ദേവസ്വത്തിൽ ഡ്രൈവർ തസ്തികകളിലും താൽക്കാലിക നിയമനങ്ങൾ തകൃതി; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ റാങ്ക് പട്ടിക നോക്കുകുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 06:44 pm IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ: ദേവസ്വം ബോർഡുകളിലെ നിയമനങ്ങൾ സുതാര്യമാക്കാൻ വേണ്ടി രൂപീകരിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക നിയമനങ്ങൾ പൊടിപൊടിക്കുന്നു. ഡ്രൈവർ തസ്തികകളിലേക്ക് പരീക്ഷയും ഡ്രൈവിങ് ടെസ്റ്റുമൊക്കെ നടത്തി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് മാസങ്ങൾക്ക് മുൻപ് റാങ്ക് പട്ടിക പുറത്തിറക്കിയെങ്കിലും താൽക്കാലിക നിയമനങ്ങളുടെ മറവിൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നത് യഥേഷ്ടം തുടരുകയാണ്.

കഴിഞ്ഞ ജൂൺ നാലിനാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2021 നവംബർ 21 ന് ഇതിനായി പരീക്ഷ നടത്തുകയും കഴിഞ്ഞ ഏപ്രിൽ 29 ന് ഡ്രൈവിങ് ടെസ്റ്റ് നടത്തുകയും ചെയ്തു. ഇതനുസരിച്ചാണ് 14 പേരുടെ മെയിൻ ലിസ്റ്റും സംവരണ വിഭാഗത്തിൽപെട്ട ബാക്കിയുളളവരുടെ പട്ടികയും തയ്യാറാക്കിയത്. 18,000 മുതൽ 41,500 വരെയാണ് ഡ്രൈവർ ഗ്രേഡ് 11 ലെ ശമ്പള സ്‌കെയിൽ.

ദേവസ്വം റെഗുലേഷനിൽ ഇല്ലാത്ത തസ്തികകൾ എന്ന ന്യായം പറഞ്ഞാണ് പല തസ്തികകളിലും സ്വന്തക്കാരെ തിരുകി കയറ്റുന്നത്. ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും അറിവോടെയും ഒത്താശയോടെയുമാണ് അർഹരായ ചെറുപ്പക്കാർക്ക് ജോലി നിഷേധിച്ച് നഗ്നമായ നിയമലംഘനം നടത്തുന്നത്. സംവരണ തത്വങ്ങൾ ഉൾപ്പെടെ അട്ടിമറിക്കപ്പെടുന്ന താൽക്കാലിക നിയമനങ്ങളിലൂടെ സാമൂഹ്യ നീതി ഉൾപ്പെടെ ചോദ്യം ചെയ്യപ്പെടുകയാണ്.

ദേവസ്വം റെഗുലേഷനിൽ ഉൾപ്പെടുത്തിയാൽ ഈ തസ്തികകളിൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി മാത്രമാകും നിയമനം. താൽക്കാലികമായി കയറുന്നവർക്ക് കാലാവധി കഴിഞ്ഞാൽ കാലയളവ് ഇഷ്ടം പോലെ നീട്ടി നൽകുന്നതും പതിവാണ്. ദേവസ്വം റെഗുലേഷനിൽ കാലാനുസൃതമായി മാറ്റങ്ങൾ ഉൾപ്പെടുത്തേണ്ടത് ഭരണസമിതിയുടെ ചുമതലയാണ്. ആവശ്യമായ തസ്തികകൾ മാനേജ്‌മെന്റ് കമ്മറ്റിക്ക് മുൻപിൽ വെയ്‌ക്കേണ്ടത് ദേവസ്വം അഡ്മിനിസ്‌ട്രേറ്റിന്റെയും ചുമതലയാണ്.

10 വർഷമായ താൽക്കാലിക ജീവനക്കാരുടെ കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ ബാക്കിയുളള എല്ലാ നിയമനങ്ങളും അടിയന്തരമായി ദേവസ്വം റെഗുലേഷനിൽ ഉൾപ്പെടുത്തണമെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് വിടണമെന്നും ആവശ്യം ശക്തമാണ്. എന്നാൽ ഇഷ്ടക്കാരെ തിരുകി കയറ്റാൻ തടസമാകുമെന്നതിനാൽ ദേവസ്വം ഇതിനോട് മുഖം തിരിക്കുകയാണ്.

താൽക്കാലിക ജീവനക്കാരുടെ എണ്ണമോ തസ്തികകളോ ഇതുവരെ പുറത്തുവിടാൻ ദേവസ്വം തയ്യാറായിട്ടില്ലെന്നതും തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

Tags: ഗുരുവായൂർ
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies