ഡൽഹി ലഫ്റ്റനന്റ് ഗവർണർ ഇടപെട്ടു; സ്ത്രീകൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിൻവലിച്ച് ജമാ മസ്ജിദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി ലഫ്റ്റനന്റ് ഗവർണർ ഇടപെട്ടു; സ്ത്രീകൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിൻവലിച്ച് ജമാ മസ്ജിദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 07:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്ത്രീകളുടെ പ്രവേശന വിലക്ക് പിൻവലിച്ച് ഡൽഹി ജമാ മസ്ജിദ്. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയുടെ ഇടപെടലിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്. മസ്ജിദിൽ ഒറ്റയ്‌ക്കും, കൂട്ടായും എത്തുന്ന സ്ത്രീകൾക്കാണ് പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയത്.

ജമാ മസ്ജിദ് ഇമാം ഷാഹി ഇമാം ബുഖാരിയാണ് തീരുമാനം പിൻവലിച്ചതായി അറിയിച്ചത്. സ്ത്രീകൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ശക്തമായ വിമർശനവും പ്രതിഷേധവും ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെ വി.കെ സക്‌സേന ഷാഹി ഇമാം ബുഖാരിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. തീരുമാനം പിൻവലിക്കാൻ അദ്ദേഹം ഇമാം ബുഖാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം.

മസ്ജിദിനുള്ളിൽ ചില അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഒറ്റയ്‌ക്കും, കൂട്ടായും എത്തുന്ന സ്ത്രീകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ മസ്ജിദ് തീരുമാനിച്ചത്. പ്രാർത്ഥനയ്‌ക്ക് വേണ്ടിയാണ് മസ്ജിദ്. എന്നാൽ ഇവിടെയെത്തുന്ന സ്ത്രീകൾ അവരുടെ പേരുകളും മറ്റ് വിശദാംശങ്ങളുമെല്ലാം ഇവിടെ കുറിയ്‌ക്കുന്നു. ഇതിന് പുറമേ അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ നടക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തുന്നത് എന്നായിരുന്നു മസ്ജിദിന്റെ വിശദീകരണം.

എന്നാൽ തീരുമാനം പുറത്തുവിട്ട് നിമിഷങ്ങൾക്കുള്ളിൽ വിവിധയിടങ്ങളിൽ നിന്നും വിമർശനങ്ങൾ ആരംഭിച്ചു. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ നോട്ടീസ് നൽകുകയും, അദ്ധ്യക്ഷ സ്വാതി മാലിവാൾ പരസ്യ വിമർശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

Tags: Delhijama masjid
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies