മുംബൈ : അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 50 കോടിയുടെ ഹെറോയിനുമായി രണ്ട് വിദേശികൾ പിടിയിൽ. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഹെറോയിൻ പിടിച്ചെടുത്തത്. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് വന്ന പുരുഷനെയും സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.
ട്രോളി ബാഗിൽ ഹെറോയിൻ പാക്കറ്റുകളായി ഒളിപ്പിച്ച് ലഹരി കടത്താനായിരുന്നു ശ്രമം. 7.9 കിലോ ഹെറോയിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബാഗിൽ നിന്ന് കിട്ടിയ പൊടി ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെ ഹെറോയിൻ ആണെന്ന് തെളിഞ്ഞു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments