വിഴിഞ്ഞം സ്റ്റേഷൻ അടിച്ച് തകർത്ത് സമരക്കാർ;കേസെടുക്കാനൊരുങ്ങി പോലീസ്; പ്രദേശത്ത് അതീവ ജാഗ്രത; ഇന്ന് സമാധാന യോഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞം സ്റ്റേഷൻ അടിച്ച് തകർത്ത് സമരക്കാർ;കേസെടുക്കാനൊരുങ്ങി പോലീസ്; പ്രദേശത്ത് അതീവ ജാഗ്രത; ഇന്ന് സമാധാന യോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 06:39 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനും ആക്രമണങ്ങൾക്കുമൊടുവിൽ വിഴിഞ്ഞത്ത് ശക്തമായ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പോലീസ് സ്റ്റേഷൻ, സമരപ്പന്തൽ, പരിസരപ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. സ്ഥിതിഗതികൾ സാധാരണ നിലയിലേക്കായെന്ന് എഡിജിപി അറിയിച്ചു.

അറസ്റ്റ് ചെയ്തവരെ വിട്ടയയ്‌ക്കാം എന്ന ധാരണയോടെ രാത്രി വൈകിയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. പോലീസ് സ്‌റ്റേഷൻ ഇവർ പൂർണമായും തകർത്തിരുന്നു. 6 ഓളം പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. 8 പേരുടെ നില ഗുരുതരമാണ്. അക്രമാസക്തരായി പോലീസ് വാഹനങ്ങൾ നശിപ്പിക്കുകയും കെഎസ്ആർടിസി ബസിന് നേരെ ഉൾപ്പെടെ ആക്രമണം നടത്തുകയും ചെയ്തു.

ഇന്നലെ അറസ്റ്റിലായ പ്രതിഷേധക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോലീസ് സ്റ്റേഷൻ ആക്രമിച്ചതിന് ഇവർക്കെതിരെ കേസെടുക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. സഭാ നേതൃത്വവും സമരസമിതിയുമായിട്ടാണ് ചർച്ച. തുടർന്ന് സമരസമിതി കളക്ടറുമായി യോഗത്തിൽ പങ്കെടുക്കും. കളക്ടറും എഡിജിപിയും രാത്രി വൈകിയും സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയയ്‌ക്കണം എന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരുമുൾപ്പെടെ പോലീസ് സ്‌റ്റേഷൻ വളഞ്ഞത്. തുടർന്ന് ഇവർ പോലീസ് വാഹനങ്ങൾ തകർക്കുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. എന്നാൽ സമരക്കാർ വീണ്ടും അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലെത്തിക്കാൻ അനുവദിക്കാതെ ഇവർ തടഞ്ഞ് വയ്‌ക്കുകയുമുണ്ടായി.

Tags: പോലീസ് സ്റ്റേഷൻവിഴിഞ്ഞംവിഴിഞ്ഞം സമരം
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies