മേരിലാന്റ് : യുഎസിൽ വിമാനം വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. മേരിലാന്റിലാണ് സംഭവം. ഇതേ തുടർന്ന് പ്രദേശത്ത് വ്യാപകമായ വൈദ്യുതി തടസ്സമുണ്ടായി. 90,000 ത്തിൽ അധികം വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും ഇത് ബാധിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. മോണ്ടഗോമറി കൗണ്ടി പോലീസാണ് ഇക്കാര്യം അറിയിച്ചത്.
റോത്ത്ബറി ഡോ & ഗോഷൻ ആർഡി എന്ന പ്രദേശത്താണ് അപകടം സംഭവിച്ചത്. ചെറിയ വിമാനം വൈദ്യുതികമ്പിയിൽ വന്നിടിക്കുകയായിരുന്നു. ഇത് പ്രദേശത്തെ വൈദ്യുതി തടസ്സത്തിന് കാരണമായി. അവിടെ ഇപ്പോഴും വൈദ്യുത കമ്പികൾ പൊട്ടിക്കിടക്കുന്നുണ്ടെന്നും ആരും അതുവഴി പോകരുതെന്നുമാണ് നിർദ്ദേശം.
മഴയെ തുടർന്നാണ് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ യഥാർത്ഥ കാരണമെന്താണെന്ന് കണ്ടെത്താനായിട്ടില്ല. 10 ാം നിലയുടെ ഉയരത്തിൽ വച്ചാണ് വിമാനം തകർന്നത് എന്നും വിവരമുണ്ട്.
Comments