ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പരസ്യപിന്തുണ: ഇറാൻ്റെ പരമോന്നത നേതാവിന്റെ മരുമകൾ അറസ്റ്റിൽ; ഖമേനിയെ ഉപമിച്ചത് ഹിറ്റ്ലറോടും മുസോളനിയോടും : സ്ത്രീ, ജീവിതം, സ്വാതന്ത്ര്യമെന്ന് മുദ്രാവാക്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പരസ്യപിന്തുണ: ഇറാന്റെ പരമോന്നത നേതാവിന്റെ മരുമകൾ അറസ്റ്റിൽ; ഖമേനിയെ ഉപമിച്ചത് ഹിറ്റ്ലറോടും മുസോളനിയോടും : സ്ത്രീ, ജീവിതം, സ്വാതന്ത്ര്യമെന്ന് മുദ്രാവാക്യം

Iranian officials arrest supreme leader Khamenei's niece after she called for Iran's boycott, compared uncle to Hitler

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 05:04 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഭരണകൂടത്തെ വിമർശിക്കുകയും ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിയാണ് ഫരീദ മൊറാദ്ഖാനി എന്ന സ്ത്രീയെ ഇറാനിയൻ പോലീസ് തടങ്കലിലാക്കിയത്. കഴിഞ്ഞ ദിവസം ഭരണകൂടത്തെ വിമർശിച്ച് പുറത്തിറക്കിയ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.

ഇറാനിയൻ ജനത നേരിട്ടുകൊണ്ടിരിക്കുന്ന അടിച്ചമർത്തലിനെ അപലപിക്കുന്നതും അന്താരാഷ്‌ട്രസമൂഹത്തിന്റെ നിഷ്‌ക്രിയത്തെയും വിമർശിക്കുന്ന വീഡിയോയിൽ ആയത്തുള്ള അലി ഖമേനിയെ രൂക്ഷമായ വിമർശിച്ചിരുന്നു.ജർമ്മനിയുടെ മുൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ, ഫാസിസ്റ്റ് ഇറ്റലിയുടെ ബെനിറ്റോ മുസ്സോളിനി, ഇറാഖിന്റെ സദ്ദാം ഹുസൈൻ തുടങ്ങിയ ഏകാധിപതികളോടും അവർ ഖമേനിയെ താരതമ്യം ചെയ്തു. ഇറാൻ ഭരണകൂടത്തെ പിന്തുണയ്‌ക്കുന്നത് നിർത്താൻ അവരവരുടെ സർക്കാരുകളെ പ്രേരിപ്പിക്കാൻ മൊറാദ്ഖാനി ആഗോളസമൂഹത്തോട് ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുന്ന എല്ലാ രാജ്യങ്ങളും പ്രതീകാത്മകമായി ഇറാനിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും തിരിച്ചുവിളിക്കാനും ഈ ക്രൂരമായ ഭരണകൂടത്തിന്റെ പ്രതിനിധികളെയും അനുബന്ധ സംഘടനകളെയും അവരുടെ രാജ്യങ്ങളിൽ നിന്ന് പുറത്താക്കാനും സ്വാതന്ത്ര്യസ്‌നേഹികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മൊറാദ്ഖാനി വീഡിയോയിൽ വ്യക്തമാക്കി.നിലവിലെ ഭരണകൂടം അതിന്റെ ഒരു മത തത്വങ്ങളോടും കൂറുള്ളവരല്ല, ഒരു നിയമവും അറിയില്ലെന്നും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇറാനികൾ ഒറ്റയ്‌ക്കാണെന്നും അവർ കുറ്റപ്പെടുത്തി.സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തോടെയാണ് അവർ വീഡിയോ അവസാനിപ്പിക്കുന്നത്.

1980കളിൽ കുടുംബവുമായി പിണങ്ങി ഇറാഖിലേക്ക് പലായനം ചെയ്ത ഖമേനിയുടെ സഹോദരി ബദ്രിയുടെ മകളാണ് മൊറാദ്ഖാനി. വിമത പുരോഹിതനായ അലി തെഹ്റാനിയാണ് ഇവരുടെ ഭർത്താവ്.

ശരിയത്ത് പ്രകാരമുള്ള വസ്ത്രധാരണം പാലിക്കാത്തതിന്റെ പേരിൽ സദാചാരപോലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ വലിയ പ്രക്ഷോഭമാണ് ഇറാനിൽ നടക്കുന്നത്. തെരുവിലിറങ്ങിയ ആയിരക്കണക്കിന് ജനതയാണ് ഇപ്പോൾ തടങ്കലിലുള്ളത്. ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ഉടനടി അറസ്റ്റ് ചെയ്ത് ശിക്ഷ നൽകണമെന്നാണ് ഉത്തരവ്.

Tags: HITLERAyatollah Ali Khamenei
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies