പാലക്കാട് : കെഎസ്ആർടിസിയുടെ സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി മാലിന്യം നിക്ഷേപിച്ചതായി പരാതി. ബസ് സ്റ്റാൻഡിന് താഴെയുള്ള ഗ്യാരേജിന് സമീപത്താണ് കക്കൂസ് മാലിന്യം ഉൾപ്പെടെ ടൺ കണക്കിന് മാലിന്യം സ്വകാര്യ വ്യക്തി നിക്ഷേപിച്ചത്. മാലിന്യം മൂലം രോഗങ്ങൾ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ.
പുതുതായി ഉദ്ഘാടനം ചെയ്ത പാലക്കാട്ടെ കെഎസ്ആർടിസിയുടെ ഗ്യാരേജിന് സമീപത്താണ് സംഭവം. ബിൽഡിംഗ് വേസ്റ്റും, കക്കൂസ് മാലിന്യവും ഉൾപ്പെടെ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. വിഷയം ജീവനക്കാർ മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മെക്കാനിക്കൽ ജീവനക്കാർ വാഹനം കഴുകുന്ന സ്ഥലത്തിന് സമീപമാണ് മാലിന്യം .രോഗങ്ങൾ പിടിപെടുമോ എന്ന ആശങ്കയും ജീവനക്കാർ പങ്കുവെയ്ക്കുന്നു.ബസ്റ്റാൻഡ് ഉദ്ഘാടനം കഴിഞ്ഞിട്ടും സ്ഥലപരിമിതി മൂലം ബസുകൾ ഇപ്പോഴും ലിങ്ക് റോഡിൽ തന്നെ ആണ് നിർത്തിയിടുന്നത്. എന്നാൽ പത്തോളം ബസുകൾക്ക് നിൽക്കാവുന്ന സ്ഥലത്താണ് മാലിന്യം കുന്ന് പോലെ കിടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Comments