28 വർഷങ്ങൾക്ക് ശേഷം എസ്ഐ കുറ്റിക്കാടനും തൊരപ്പൻ ബാസ്റ്റിനും ഒന്നിച്ചു; നിന്റെ കേസ് തോമ അവധിക്ക് വെച്ചിരിക്കുന്നു..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

28 വർഷങ്ങൾക്ക് ശേഷം എസ്ഐ കുറ്റിക്കാടനും തൊരപ്പൻ ബാസ്റ്റിനും ഒന്നിച്ചു; നിന്റെ കേസ് തോമ അവധിക്ക് വെച്ചിരിക്കുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 04:01 pm IST
FacebookTwitterWhatsAppTelegram

മോഹൻലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് ഭദ്രൻ സംവിധാനം ചെയ്ത ‘സ്‍ഫടികം’. 1995 മാര്‍ച്ച് 30-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്നും മലയാളി മനസ്സുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ‘സ്‍ഫടികം’ എന്ന തന്റെ ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ് എന്ന് ഒദ്യോ​ഗികമായി മോഹൻലാൽ അറിയിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ സ്ഫടികവും ആടു തോമയും വീണ്ടും നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ രണ്ട് പ്രധാന കഥാപാത്രങ്ങളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. എസ്ഐ കുറ്റിക്കാടനും തൊരപ്പൻ ബാസ്റ്റിനും 28 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരിക്കുകയാണ്. സ്ഫടികം അണിയറ പ്രവർത്തകർ സംഘടിപ്പിച്ച പ്രസ്സ് മീറ്റിലാണ് ഈ സം​ഗമം.‌‌

സ്ഫടികത്തിൽ ആടുതോമയുടെ പ്രധാന ശത്രുവായ എസ്ഐ കുറ്റിക്കാടനായി വേഷമിട്ട സ്ഫടികം ജോർജ്ജും ആടുതോമയെ കൊല്ലാൻ ജയിലിൽ നിന്നും ഇറങ്ങിയ തൊരപ്പൻ ബാസ്റ്റിനായി വേഷമിട്ട പി.എൻ.സണ്ണിയും അതേ വേഷത്തിലാണ് സ്ഫടികം പ്രസ്സ് മീറ്റിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇരുവരും സ്ഫടികം എന്ന സിനിമയുടെ ഭാ​ഗമായത് എങ്ങനെയാണെന്ന് സംവിധായകൻ ഭദ്രൻ പ്രസ്സ് മീറ്റിൽ പറഞ്ഞു. ഒപ്പം, ചിത്രത്തിലെ തന്റെ ഡയലോ​ഗ് വീണ്ടും ഓർത്തെടുത്ത് സ്ഫടികം ജോർജ്ജ് അവതരിപ്പിച്ചു.‌‌

2023 ഫെബ്രുവരി 9-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ സ്ഫടികം റിലീസ് ചെയ്യും. ഡോൾബി 4k അറ്റ്‌മോസിൽ കൂടുതൽ മികവോടെയാണ് ചിത്രം റി -റിലീസ് ചെയ്യുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആദ്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. “എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.
ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’ ” എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

Tags: SpadikamSpadikam George
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies