ലണ്ടൻ : ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയെ പലതരത്തിൽ ബാധിക്കുമെന്ന മുന്നറിയിപ്പും തെളിവുകളുമായി വീണ്ടും ഭൗമശാസ്ത്രജ്ഞർ രംഗത്ത്. കോടാനുകോടി വർഷങ്ങളായി ഉറഞ്ഞുകിടക്കുന്ന ആർട്ടിക് പ്രദേശങ്ങളിലാണ് അപൂർവ്വ ഇനം വൈറസുകളെ കണ്ടെത്തിയത്.
അപകടകരങ്ങളായ ഹരിത വാതകങ്ങൾ പുറന്തള്ളപ്പെടുന്നതോടൊപ്പം മാരകങ്ങളായ വൈറസുകളും കണ്ടെത്തി. റഷ്യ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാരാണ് വിവരം പുറത്തുവിട്ടത്. സാംബി വൈറസെന്ന് വിളിക്കപ്പെടുന്ന വൈറസുകളിൽ ചിലതിന് 48,500 വർഷം വരെ പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ.
രണ്ടു ഡസണിലധികം വൈറസുകളാണ് തണുത്തുറഞ്ഞ പ്രദേശങ്ങളിൽ നിന്ന് പുറത്തുവരാൻ പോകുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ ഭയം. ഇവ മനുഷ്യരേയും മൃഗങ്ങളേയും ഏത് അളവ് വരെ ബാധിക്കുമെന്ന് കാര്യത്തിൽ ഒരു തരത്തിലുള്ള ഉറപ്പും നൽകാനാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.
Comments