പോപ്പുലർ ഫ്രണ്ടിന് രക്ഷയില്ല; നിരോധനം തുടരുമെന്ന് കോടതി- Ban on PFI continues, says Karnataka High Court
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ടിന് രക്ഷയില്ല; നിരോധനം തുടരുമെന്ന് കോടതി- Ban on PFI continues, says Karnataka High Court

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 06:32 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് കർണാടക ഹൈക്കോടതി. യുഎപിഎ നിയമ പ്രകാരം കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിരോധനത്തെ തുടർന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നാസിർ പാഷയുടെ ഭാര്യ നൽകിയ ഹർജിയിൽ വിധി പറയവേയാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വ്യത്യസ്തമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി സ്വീകരിച്ചതെന്ന് ഹർജിയിൽ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ന്യൂനപക്ഷങ്ങളുടെ സംഘടനാ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും ഹർജിയിൽ വ്യക്തമാക്കി. എന്നാൽ കോടതി ഈ വാദഗതികളൊന്നും പരിഗണിച്ചില്ല.

രാജ്യവ്യാപകമായി നടന്ന പരിശോധനകളെ തുടർന്ന് 2022 സെപ്റ്റംബർ മാസത്തിലാണ് യുഎപിഎ പ്രകാരം കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്. നിരോധിത സംഘടനകളായ സിമി, ജമാഅത്തുൾ മുജാഹിദ്ദീൻ ബംഗ്ലാദേശ്, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുമായി സംഘടനക്ക് ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാർ കണ്ടെത്തിയിരുന്നു.

ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾ ഉൾപ്പെടെ ആയിരത്തി നാനൂറോളം ക്രിമിനൽ കേസുകളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതികളാണ്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ഹവാല ഇടപാടുകൾ വഴിയും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ മുഖേനയും സംഘടന ധനസമാഹരണം നടത്തിയതായും കേന്ദ്ര സർക്കാർ കണ്ടെത്തി. രാജ്യത്തിന് പുറത്ത് നിന്നും ഫണ്ടും ആശയപിന്തുണയും സ്വീകരിച്ച് പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട്, രാജ്യസുരക്ഷയ്‌ക്ക് കനത്ത ഭീഷണിയാണെന്ന് നിരോധനം സംബന്ധിച്ച ഉത്തരവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Tags: PFIbanKarnataka High court
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies