ഫുട്ബോൾ മാമാങ്കം എന്നത് ആലോചിക്കാൻ പോലും പറ്റാത്തവർ; 150 കോടിയിൽ നിന്നും 11 എണ്ണത്തിനെ സെറ്റാക്കാൻ പറ്റുമോ എന്ന് അബ്ദുറബ്ബിന്റെ പരിഹാസം; മറുപടി നൽകി ശ്രീജിത്ത് പണിക്കർ- P.K. Abdu Rabb, Sreejith Panickar
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫുട്ബോൾ മാമാങ്കം എന്നത് ആലോചിക്കാൻ പോലും പറ്റാത്തവർ; 150 കോടിയിൽ നിന്നും 11 എണ്ണത്തിനെ സെറ്റാക്കാൻ പറ്റുമോ എന്ന് അബ്ദുറബ്ബിന്റെ പരിഹാസം; മറുപടി നൽകി ശ്രീജിത്ത് പണിക്കർ- P.K. Abdu Rabb, Sreejith Panickar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 10:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഒരു ലോക ഫുട്ബോൾ മാമാങ്കം എന്നത് ചിന്തിക്കാൻ പോലും പറ്റാത്തവരാണ് ഇന്ത്യക്കാരെന്ന് പരിഹസിച്ച മുൻ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ‘അന്നം തരുന്ന എല്ലാരും പുറത്തായി’ എന്ന് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് അബ്ദുറബ്ബിനെ ചൊടിപ്പിച്ചത്. പിന്നാലെ ശ്രീജിത്ത് പണിക്കർക്ക് മറുപടി എന്നോണം ലോക ഫുട്ബോൾ മാമാങ്കം എന്നത് ആലോചിക്കാൻ പോലും പറ്റാത്തവരാണ് ഇവിടെയുള്ളതെന്നായിരുന്നു ഇന്ത്യയെ ഇകഴ്‌ത്തി കൊണ്ട് അബ്ദുറബ്ബ് കുറിച്ചത്. ‘150 കോടിയിൽ നിന്നും തിരഞ്ഞ് നേരം കളയേണ്ട. ഒരു പതിനൊന്ന് എണ്ണത്തിനെ അടുത്ത ലോകകപ്പിന് വേണ്ട, അതിനടുത്ത ലോക കപ്പിനെങ്കിലും സെറ്റാക്കാൻ പറ്റുമോ’ എന്ന അബ്ദുറബ്ബിന്റെ പരിഹാസത്തിനാണ് ശ്രീജിത്ത് പണിക്കർ മറുപടി നൽകിയിരിക്കുന്നത്.

‘ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നത് അത്ര എളുപ്പമല്ല റബ്ബേ. മതത്തിനു മുകളിലാണ് രാജ്യമെന്ന് പഠിപ്പിച്ചു തുടങ്ങണം റബ്ബേ. അതെങ്ങനെ; ഇത് ഔദ്യോഗിക വസതിയുടെ പേരിലെ ഹിന്ദുവിശ്വാസം അന്തിപ്പാതിരായ്‌ക്ക് മാറ്റിയെടുത്ത വിവരംകെട്ടവന്മാരുടെ നാടാ റബ്ബേ. പരിശീലനം നടത്തുന്നവരുടെ ആയുധങ്ങൾ പിടിച്ചുവാങ്ങാൻ ഒരു സാധാരണക്കാരനോട് കെഞ്ചേണ്ടി വരുന്ന മരവാഴകളായ മുൻ ഭരണകർത്താക്കളുടെ നാടാണ് റബ്ബേ. എങ്കിലും ഒരു ടീമിനെ ഇറക്കാൻ കുറുവടിക്കാരിൽ നിന്നും 11 പേരെ ഞാനൊന്ന് തപ്പാം റബ്ബേ. പക്ഷെ അത് സ്വാശ്രയ കോളേജിലെ പിജി സീറ്റ് കൂട്ടി ചിലർ സ്വന്തം മക്കളെ പഠിപ്പിക്കാൻ കയറ്റുന്നതുപോലെ അത്ര ചില്ലറ കളിയല്ല റബ്ബേ. പത്താം ക്ലാസ് പരീക്ഷ നടന്ന സ്കൂളിന്റെ മുന്നിലെ ചായക്കടയിൽ നിന്ന് ബോണ്ട വാങ്ങിക്കഴിച്ച അപ്പൂപ്പനെ വരെ വിജയിപ്പിച്ചതു പോലെ എളുപ്പവുമല്ല റബ്ബേ. സ്വന്തം രാജ്യത്തിന് ലോക ഫുട്ബോൾ മാമാങ്കമെന്ന് ആലോചിക്കാൻ പോലും പറ്റില്ലെന്ന് സന്തോഷിക്കുന്ന ചിലരുണ്ട് റബ്ബേ. കുറുവടിക്കാരിൽ നിന്നു മാത്രമേ ടീം ഉണ്ടാക്കാൻ പറ്റൂവെന്ന് അവരിങ്ങനെ വിളിച്ചു പറയും റബ്ബേ. കാരണം… അവർക്കറിയാം റബ്ബേ, അവർക്ക് 1947-ലെ ട്രെയിൻ മിസ്സായിപ്പോയതാണെന്ന്’ എന്ന് ശ്രീജിത്ത് പണിക്കർ വിമർശിച്ചു.

പി.കെ.അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്,

‘ഒരു ലോക ഫുട്ബോൾ മാമാങ്കം എന്നത് ആലോചിക്കാൻ പോലും പറ്റാത്തവരും, അവരുടെ സ്വന്തം ഡിബേറ്റ് കുട്ടപ്പൻമാരും ഇന്നലെ വരെ ലോകകപ്പ് ഫുട്ബോളും കണ്ട് കാത്തിരുന്നത് ‘അന്നം തരുന്ന’ ചില നാടുകൾ പുറത്താകാൻ വേണ്ടിയായിരുന്നത്രെ. പാള ട്രൗസറിട്ട്, കുറുവടിയും പിടിച്ച് അന്തിപ്പാതിരയ്‌ക്ക് ആയുധ പരിശീലനം നടത്തുന്ന ടീമുണ്ടല്ലോ, വാളും, പരിചയും മറ്റ് ആയുധങ്ങളും പിടിച്ചു വാങ്ങി അവർക്ക് പന്ത് കൊടുക്കാൻ പറ്റുമോ പണിക്കരേ..150 കോടിയിൽ നിന്നും തിരഞ്ഞ് നേരം കളയേണ്ട, മേൽപ്പറഞ്ഞ കുറുവടിക്കാരിൽ നിന്നായാലും മതി..ഒരു പതിനൊന്ന് എണ്ണത്തിനെ അടുത്ത ലോകകപ്പിന് വേണ്ട…അതിനടുത്ത ലോകകപ്പിനെങ്കിലും സെറ്റാക്കാൻ പറ്റുമോ പണിക്കർജീ…’

 

ശ്രീജിത്ത് പണിക്കരുടെ ഫെയ്സ്ബുക്ക് കുറിപ്പ്,

‘ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നത് അത്ര എളുപ്പമല്ല റബ്ബേ. മതത്തിനു മുകളിലാണ് രാജ്യമെന്ന് പഠിപ്പിച്ചു തുടങ്ങണം റബ്ബേ. അതെങ്ങനെ; ഇത് ഔദ്യോഗിക വസതിയുടെ പേരിലെ ഹിന്ദുവിശ്വാസം അന്തിപ്പാതിരായ്‌ക്ക് മാറ്റിയെടുത്ത വിവരംകെട്ടവന്മാരുടെ നാടാ റബ്ബേ. പരിശീലനം നടത്തുന്നവരുടെ ആയുധങ്ങൾ പിടിച്ചുവാങ്ങാൻ ഒരു സാധാരണക്കാരനോട് കെഞ്ചേണ്ടി വരുന്ന മരവാഴകളായ മുൻ ഭരണകർത്താക്കളുടെ നാടാണ് റബ്ബേ.
എങ്കിലും ഒരു ടീമിനെ ഇറക്കാൻ കുറുവടിക്കാരിൽ നിന്നും 11 പേരെ ഞാനൊന്ന് തപ്പാം റബ്ബേ. പക്ഷെ അത് സ്വാശ്രയ കോളേജിലെ പിജി സീറ്റ് കൂട്ടി ചിലർ സ്വന്തം മക്കളെ പഠിപ്പിക്കാൻ കയറ്റുന്നതുപോലെ അത്ര ചില്ലറ കളിയല്ല റബ്ബേ. പത്താം ക്ലാസ് പരീക്ഷ നടന്ന സ്കൂളിന്റെ മുന്നിലെ ചായക്കടയിൽ നിന്ന് ബോണ്ട വാങ്ങിക്കഴിച്ച അപ്പൂപ്പനെ വരെ വിജയിപ്പിച്ചതു പോലെ എളുപ്പവുമല്ല റബ്ബേ. സ്വന്തം രാജ്യത്തിന് ലോക ഫുട്ബോൾ മാമാങ്കമെന്ന് ആലോചിക്കാൻ പോലും പറ്റില്ലെന്ന് സന്തോഷിക്കുന്ന ചിലരുണ്ട് റബ്ബേ. കുറുവടിക്കാരിൽ നിന്നു മാത്രമേ ടീം ഉണ്ടാക്കാൻ പറ്റൂവെന്ന് അവരിങ്ങനെ വിളിച്ചു പറയും റബ്ബേ. കാരണം… അവർക്കറിയാം റബ്ബേ, അവർക്ക് 1947ലെ ട്രെയിൻ മിസ്സായിപ്പോയതാണെന്ന്’.

 

Tags: footballsreejith panickar
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

Latest News

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies