ചൈബാസ്: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് സൈനികർക്ക് പരിക്കേറ്റു. ചൈബാസയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് ഏറ്റുമുട്ടൽ നടക്കുകയാണ്. രണ്ട് തവണ കമ്യൂണിസ്റ്റ് ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടി.
പരിക്കേറ്റ സൈനികരെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചുവെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) സഞ്ജയ് ആനന്ദ് റാവു വ്യക്തമാക്കി. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Comments