തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് നൂറുൽ ഹക്കിന്റെ സമ്മാനം; ഹിമന്ത ബിശ്വ ശർമ്മയ്ക്ക് വേണ്ടി സ്വിഫ്റ്റ് കാർ ലംബോർഗിനിയാക്കി യുവാവ്; ചിത്രങ്ങൾ കാണാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് നൂറുൽ ഹക്കിന്റെ സമ്മാനം; ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക് വേണ്ടി സ്വിഫ്റ്റ് കാർ ലംബോർഗിനിയാക്കി യുവാവ്; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 11:20 am IST
Facebook
Twitter
WhatsAppTelegram

അസമിൽ നിന്നുള്ള ഒരു മെക്കാനിക്കും അദ്ദേഹം പരിഷ്കരിച്ച വാഹനവുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക് സമ്മാനിക്കാനായി തന്റെ പഴയ സ്വിഫ്റ്റ് കാർ ലംബോർഗിനിയുടെ രൂപത്തിൽ പരിഷ്കരിച്ചിരിക്കുകയാണ് കരിംഗഞ്ച് സ്വദേശിയായ നൂറുൽ ഹക്ക്. തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് വാഹനം സമ്മാനിക്കാൻ അദ്ദേഹം ഗുവാഹത്തിയിലെത്തി. നേരത്തെ സിൽചാർ ജില്ലയിൽ വച്ച് നൂറുൽ ഹക്കിനെ പരിചയപ്പെട്ട ശേഷം ഹിമന്ത ബിശ്വ ശർമ്മ തന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

‘കരിംഗഞ്ചിൽ നിന്നുള്ള കാർ പ്രേമിയായ നൂറുൽ ഹക്ക് നിർമ്മിച്ച കാറിൽ ഇരിക്കുമ്പോൾ ലംബോർഗിനിയിൽ ഇരിക്കുന്നതിന്റെ ത്രില്ല് ഉണ്ടായിരുന്നു’ എന്നാണ് ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തത്. ഇപ്പോൾ തന്റെ വാഹനം മുഖ്യമന്ത്രിക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് നൂറുൽ ഹക്ക്. മാരുതി സ്വിഫ്റ്റിന്റെ എഞ്ചിനും ട്രാൻസ്മിഷനും അതേപോലെ നിർത്തി തന്നെയാണ് കാറിനെ പരിഷ്കരിച്ചിരിക്കുന്നത്. എന്നാൽ കാർബൺ ഫൈബർ ഷെല്ലിന് പകരം മെറ്റൽ ഷീറ്റുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. കൂടാതെ ലംബോർഗിനിയുടെ തനത് മുദ്രയായ സിസർ ഡോറുകളും നൂറുൽ ഹഖ് വാഹനത്തിന് നൽകിയിരിക്കുന്നു. ​

Assam | I have modified a Maruti Swift into a model of Lamborghini for Assam CM Himanta Biswa Sarma. This took me 4 months to modify this. I always wanted to work on modifying cars, I have earlier worked in a garage for around 18 years: Nurul Haque, Car Mechanic
(02.12) pic.twitter.com/sKXkBZxDpj

— ANI (@ANI) December 3, 2022

ലംബോർഗിനി പോലൊരു സ്‌പോർട്‌സ് കാർ ഓടിക്കാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. അതിനാൽ തന്റെ ഈ സ്വപ്നത്തിനായി 10 ലക്ഷത്തിലധികം രൂപ ചിലവഴിച്ചതായി 31-കാരനായ നൂറുൽ ഹക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘നേരത്തെ, നാഗാലാൻഡിലെ ദിമാപൂരിൽ മോട്ടോർ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ഞാൻ. അവിടെ വച്ച് കാറുകൾ പരിഷ്കരിക്കാൻ ആരംഭിച്ചു. കഴിഞ്ഞ വർഷവും ഞാൻ ഒരു കാറിനെ ലംബോർഗിനി പോലെയുള്ള സ്‌പോർട്‌സ് വാഹനമാക്കി മാറ്റി. അതിനുശേഷമാണ്, സ്വിഫ്റ്റ് കാർ ലംബോർഗിനിയുടെ രൂപത്തിലേയ്‌ക്ക് മാറ്റിയത്. ഇത് ഞാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക് നൽകാൻ ആ​ഗ്രഹിച്ചു’ എന്ന് നൂറുൽ ഹക്ക് പറഞ്ഞു.

Wrapped up my day at Silchar with a walk from Itkhola to Circuit House along with our karyakartas. Happy to meet a lot of warm-hearted along the way.

Also had the thrill of being at the wheel of a 'Lamborghini' assembled by Nurul Haque, a car enthusiast from Karimganj. pic.twitter.com/7EMsG4MtbT

— Himanta Biswa Sarma (@himantabiswa) November 29, 2022

Tags: giftLamborghini
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies