പണപ്പെരുപ്പത്തിനിടയിലും ഇന്ത്യ 'ഒരു മരുപ്പച്ച പോലെ' തുടരുന്നു; വികസിത രാജ്യങ്ങളേക്കാൾ മികച്ച ജീവിത നിലവാരം രാജ്യത്ത്; പ്രതിശീർഷ വരുമാനത്തിൽ 57 ശതമാനം വളർച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പണപ്പെരുപ്പത്തിനിടയിലും ഇന്ത്യ ‘ഒരു മരുപ്പച്ച പോലെ’ തുടരുന്നു; വികസിത രാജ്യങ്ങളേക്കാൾ മികച്ച ജീവിത നിലവാരം രാജ്യത്ത്; പ്രതിശീർഷ വരുമാനത്തിൽ 57 ശതമാനം വളർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 03:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പണപ്പെരുപ്പം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ജീവിതച്ചെലവിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും ഇന്ത്യ ‘ഒരു മരുപ്പച്ച പോലെ’ തുടരുകയാണെന്ന് എസ്ബിഐ നടത്തിയ പഠനം വ്യക്തമാക്കുന്നു. യുഎസ്, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിർത്തിയെന്നാണ് എറിപ്പോർട്ടിൽ പറയുന്നത്. എസ്ബിഐയുടെ ചീഫ് ഇക്കണോമിക് അഡൈ്വസറായ സൗമ്യകാന്തി ഘോഷാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

നിലവിലുള്ള ആഗോള സാമ്പത്തിക സാഹചര്യങ്ങൾ ഇന്ത്യയേയും ബാധിച്ചിട്ടുണ്ടെങ്കിലും മൈക്രോ മാനേജ്‌മെന്റിന്റെ കാര്യത്തിൽ വികസിത രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ജർമനിയിൽ ജീവിതച്ചെലവിൽ 20 ശതമാനം വർദ്ധനവുണ്ടായപ്പോൾ യുകെയിൽ ജീവിതച്ചെലവ് പ്രതിസന്ധി കാലത്ത് 23 ശതമാനം വർധിച്ചു. എന്നാൽ ഇന്ത്യയിൽ 12 ശതമാനം വർദ്ധനവാണ് കുടുംബങ്ങളുടെ ജീവിത ചെലവിലുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

യുഎസ്, യുകെ, ജർമനി എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യയെ താരതമ്യം ചെയ്തത്. രൂപയുടെ അടിസ്ഥാനത്തിലാണ് ജീവിത ചെലവുകൾ താരതമ്യം ചെയ്തത്. എല്ലാ രാജ്യങ്ങളിലും 2021 സെപ്റ്റംബറിൽ ജീവിതച്ചെലവ് 100 രൂപയായിരുന്നെങ്കിൽ യുഎസിലും ഇന്ത്യയിലും 12 രൂപയുടെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. ജർമനിയിൽ ഇത് 20-ഉം യുകെയിൽ 23 രൂപയുമാണ്. വിലക്കയറ്റത്തിന്റെ കാര്യത്തിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യുഎസിൽ 25 രൂപയുടെ വിലക്കയറ്റം രേഖപ്പെടുത്തിയപ്പോൾ യുകെയിൽ 18-ഉം ജർമനിയിൽ 33-ഉം രേഖപ്പെടുത്തി. എന്നാൽ ഇന്ത്യയിൽ 15 രൂപയാണ് രേഖപ്പെടുത്തിയത്.

ലോകത്താകമാനം ഇന്ധന വില കുതിച്ചപ്പോൾ ഇന്ത്യയ്‌ക്ക് ഇന്ധനവിലയും താരതമ്യേനെ മികച്ച രീതിയിൽ പിടിച്ചുനിർത്താനായി. 2021 സെപ്റ്റംബറിൽ 100 രൂപയാണ് ഇന്ധനവിലയെങ്കിൽ യുഎസിൽ 12 രൂപയുടെ വർദ്ധനവും യുകെയിൽ 93 രൂപയുടെ വർദ്ധനവും ജർമനിയിൽ 62 രൂപയുടെ വർദ്ധനവും റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയിൽ 16 രൂപയുടെ വർദ്ധനവ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. വിലക്കയറ്റത്തിനൊപ്പം വരുമാനവും വർദ്ധിക്കുകയാണെന്നും ഇന്ത്യയുടെ പ്രതിശീർഷ വരുമാനം കഴിഞ്ഞ എട്ട് വർഷങ്ങൾ കൊണ്ട് 57 ശതമാനം വളർച്ച പ്രാപിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

Tags: inflation
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies