മംഗളൂരു സ്‌ഫോടനം; കേസുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും എൻഐഎയ്ക്ക് കൈമാറി പോലീസ്; ഊർജ്ജിത അന്വേഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗളൂരു സ്‌ഫോടനം; കേസുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും എൻഐഎയ്‌ക്ക് കൈമാറി പോലീസ്; ഊർജ്ജിത അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 05:15 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട രേഖകൾ എൻഐഎയ്‌ക്ക് കൈമാറി കർണാടക പോലീസ്. തെളിവുകളും, മൊഴികളും മറ്റ് രേഖകളുമാണ് അന്വേഷണ സംഘം എൻഐഎയ്‌ക്ക് കൈമാറിയത്. കേസ് അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തതായി കഴിഞ്ഞ ദിവസം എൻഐഎ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെയാണ് രേഖകൾ പോലീസ് ഔദ്യോഗികമായി കൈമാറിയത്.

നിലവിൽ ആശുപത്രിയൽ ചികിത്സയിൽ കഴിയുന്ന പ്രതി മുഹമ്മദ് ഷാരിഖ് സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചതായി മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. കേസ് ഏറ്റെടുത്തതിന്റെ ഭാഗമായി ഷാരിഖിൽ നിന്നും എൻഐഎ മൊഴിയെടുത്തു. കഴിഞ്ഞ 10 ദിവസമായി ഷാരിഖ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഷാരിഖ് ആരോഗ്യവാനാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറും സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട തെളിവുകൾ, മൊഴികൾ, മറ്റ് രേഖകൾ എന്നിവ എൻഐഎയ്‌ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും നിർദ്ദേശം ലഭിച്ചു. ഇത് പ്രകാരം രേഖകൾ കൈമാറി. സംഭവത്തിൽ എൻഐഎ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് മംഗളൂരു സ്‌ഫോടന കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. സംഭവം നടന്നതിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്‌ഫോടനത്തിന് തീവ്രവാദ ബന്ധം ഉള്ളതായി വ്യക്തമായിരുന്നു. ഇതോടെയാണ് കേസ് അന്വേഷണം എൻഐഎയ്‌ക്ക് കൈമാറാൻ സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

Tags: NIAMangaluru blast
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies