കേരള ബാങ്ക് വിജ്ഞാപനം വൈകുന്നതിൽ അടിമുടി ദുരൂഹത; ആശങ്കയിൽ ഉദ്യോ​ഗാർത്ഥികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള ബാങ്ക് വിജ്ഞാപനം വൈകുന്നതിൽ അടിമുടി ദുരൂഹത; ആശങ്കയിൽ ഉദ്യോ​ഗാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 04:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ബാങ്കിലേക്കുള്ള പി.എസ്.സി വിജ്ഞാപനം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ തസ്തികകളിലായി കണ്ടെത്തിയ 300-ഓളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ബാങ്ക് ഭരണസമിതിയോ​ഗം തീരുമാനിച്ചിട്ട് നാല് മാസമായിട്ടും നടപടി ഇതുവരെ പൂർത്തിയാകാത്തത് പല സംശയങ്ങൾക്കും കാരണമാകുന്നുണ്ട്. ജൂണിലോ ജൂലൈയിലോ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് ഉദ്യോ​ഗാർത്ഥികൾ പ്രതീക്ഷിച്ചത്. എന്നാൽ സെപ്റ്റംബറായിട്ടും വിജ്ഞാപനം വരാത്തതോടെ വലിയ ഒരു ശതമാനം ഉദ്യോ​ഗാർത്ഥികളും ആശങ്കയിലാണ്. ഡിസംബറിനുള്ളിൽ വിജ്ഞാപനം വന്നില്ലെങ്കിൽ ഉദ്യോ​ഗാർത്ഥികളിൽ പലരും പ്രായപരിധി മൂലം പുറത്താകും.

2019 നവംബർ 29-ന് സ്ഥാപിതമായ കേരളബാങ്കിൽ 2020 നവംബറിൽ ആദ്യ ഭരണസമിതി ചുമതലയേറ്റു. എന്നാൽ നിയമന ചട്ടത്തിന്റെ പ്രശ്നമുള്ളതിനാൽ മൂന്ന് വർഷമായി സ്ഥിര നിയമനങ്ങൾ ഒന്നും കേരള ബാങ്കിൽ നടന്നിട്ടില്ല. 7000 തസ്തികയിൽ 1000-ത്തിലേറെ എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ഒരോ മാസവും നിരവധിപേർ വിരമിക്കുന്നുമുണ്ട്. എന്നാൽ 31 തസ്തികകളെ കുറിച്ചാണ് കേരള ബാങ്കിന്റെ നിയമന ചട്ടത്തിൽ പറയുന്നത്. ഈ 31 തസ്തികകളിൽ 15 എണ്ണത്തിൽ മാത്രമാണ് പി.എസ്.സി വഴിയുള്ള നിയമനവും. ബാക്കിയുള്ളതിൽ സർക്കാരും ഭരണസമിതിയും നേരിട്ടും കരാർ/ഡെപ്യുട്ടേഷൻ വഴിയുമുള്ള നിയമനങ്ങളാണ് നടക്കുന്നത്. അതിനാൽ തന്നെ ഉദ്യോ​ഗാർത്ഥികളെ നോക്കു കുത്തികളാക്കി നിർത്തി പാർട്ടി പ്രവർത്തകർക്ക് പിൻവാതിൽ നിയമനത്തിലൂടെ കേരള ബാങ്കിൽ ജോലി നൽകുന്നുണ്ട് എന്നാണ് ആരോപണങ്ങൾ ഉയരുന്നത്.

സഹകരണ-രജസ്ട്രേഷൻ, സാംസ്കാരിക വകുപ്പ് മന്ത്രിയായ വി.എൻ.വാസൻ നിയമസഭയിൽ നൽകിയ ഉറപ്പ് പാഴാകുന്ന കാഴ്ചയാണ് കാണുന്നത്. ഒരു മാസത്തിനുള്ളിൽ കേരളാ ബാങ്കിലേയ്‌ക്കുള്ള പി.എസ്.സി വിജ്ഞാപനം പുറത്തിറങ്ങുമെന്ന് 2021 ഒക്ടോബർ 12-ന് നിയസഭയിൽ മന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒഴിവുകൾ നിർണ്ണയിച്ചെങ്കിലും അവ ഇതുവരെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ബാങ്ക് അധികൃതർ തയ്യാറാകുന്നില്ല. ചില തസ്തികകളിൽ സംസ്ഥാന സഹകരണ ബാങ്കുകളിലേക്കും ജില്ലാ സഹകരണ ബാങ്കുകളിലേയ്‌ക്കും പി.എസ്.സിയുടെ റാങ്ക് പട്ടികകൾ നിലവിലുള്ളതിന്റെ സാങ്കേതിക തടസ്സങ്ങളാണ് ബാങ്ക് അധികൃതർ പറയുന്ന ന്യായം. അതേസമയം, തങ്ങളുടെ അവസ്ഥ മനസ്സിലാക്കി ഒഴിവുകൾ എത്രയും വേ​ഗം റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്യോ​ഗാർത്ഥികൾ കേരള ബാങ്കിന് നിവേദനം അയക്കുകയാണ്.

Tags: psckerala bank
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies