ഇടുക്കി: സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടു. മറയൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ജീപ്പിന് നേരെ ആക്രമണം ഉണ്ടായത്.
പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധയുടെ ലൊക്കേഷനിൽ നിന്നും മടങ്ങിയ ജീപ്പാണ് കാട്ടാന ആക്രമിച്ചത്. തമിഴ്നാട്ടിലേക്കുള്ള വഴിദ്ധ്യേ പൊങ്ങനോട ഭാഗത്ത് എത്തിയപ്പോൾ ജീപ്പിന് മുൻപിലേക്ക് കാട്ടാന ഓടിയടുക്കുകയായിരുന്നു.
ആനയെ കണ്ട് ഡ്രൈവർ വണ്ടി വഴിയിൽ നിർത്തി. എന്നാൽ ആന പാഞ്ഞടുത്തതോടെ വാഹനത്തിൽ നിന്നും ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെ വീണ് ഡ്രൈവറുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ ജീപ്പ് പൂർണമായും തകർന്നു.
Comments