തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇനിമുതൽ സ്ത്രീയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.
രണ്ടു വർഷം മുൻപ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയെങ്കിലും ഇപ്പോഴാണ് ബസുകളിൽ പോസ്റ്റർ പതിച്ചുതുടങ്ങുന്നത്. ബസുകളിലെ വാതിലിന് സമീപം രണ്ടുപേർക്ക് ഇരിക്കാൻ കഴിയുന്ന സീറ്റിലാണ് കണ്ടക്ടർമാർക്ക് ഇരിപ്പിടം അനുവദിച്ചിരിക്കുന്നത്. ചില സമയങ്ങളിൽ ഒപ്പമിരുന്ന പുരുഷയാത്രക്കാരിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വനിതാ കണ്ടക്ടർമാരുടെ പരാതി ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് മാറ്റം.
എന്നാൽ കെഎസ്ആർടിസിയുടെ തീരുമാനം അപരിഷ്കൃതമാണെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. നടപടി സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന അധികൃതരുടെ വാദം തള്ളുകയാണ് ആളുകൾ.
Comments