ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടി ഹൻസിക മോത്ത് വാനിയും സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹേൽ കതുരിയയും വിവാഹിതരായി. ജയ്പൂരിലും മുണ്ടോട്ട ഫോർട്ടിൽ ആഡംബരമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. നടിയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിവാഹത്തിൽ പങ്കെടുത്തു.
നടിയുടെ സംഗീതിന്റെയും മെഹന്ദിയുടെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പാരിസിലെ ഈഫൽ ഗോപുരത്തിന്റെ മുൻപിൽ വച്ച് സുഹൈൽ വിവാഹാഭ്യർഥന നടത്തുന്ന ചിത്രവും ഹൻസിക പങ്കുവച്ചിരുന്നു. ഇപ്പോൾ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
രണ്ട് വർഷമായി ഇരുവരും ചേർന്ന് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിവരികയാണ്. ഈ പരിചയമാണ് വിവാഹത്തിൽ കൊണ്ടെത്തിച്ചത്.
Comments