ഗർഭപാത്രം കൃഷിഭൂമിയല്ല! ബദറുദീൻ അജ്മലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് അസം മുഖ്യമന്ത്രിയുടെ ചുട്ട മറുപടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗർഭപാത്രം കൃഷിഭൂമിയല്ല! ബദറുദീൻ അജ്മലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് അസം മുഖ്യമന്ത്രിയുടെ ചുട്ട മറുപടി

"Mother's Womb Can't Be...": Himanta Sarma Responds To B Ajmal's Remarks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 08:30 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: ഹിന്ദുക്കൾ മുസ്ലീങ്ങളെ കണ്ടുപഠിക്കണമെന്നും ചെറിയ പ്രായത്തിൽ വിവാഹം കഴിപ്പിക്കണമെന്നുമുള്ള വിവാദ പരാമർശം നടത്തിയ ബദറുദീൻ അജ്മലിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരു അമ്മയുടെ ഗർഭപാത്രത്തെ കൃഷിഭൂമിയായി കണക്കാക്കരുതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ കുട്ടികളെ ഭൂമിയിലെത്തിക്കാൻ മുസ്ലീം സ്ത്രീകളോട് ആവശ്യപ്പെടുന്ന അജ്മലിനെ പോലെയുള്ളവരുടെ പ്രസ്താവനകളിൽ വീണുപോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് കുട്ടികൾ ജനിച്ചാൽ കുടുംബത്തെ പരിമിതപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. എന്നിട്ട് ജനിച്ച മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ വേണ്ടതെല്ലാം ചെയ്യണമെന്നും അസം മുഖ്യമന്ത്രി മുസ്ലീം വനിതകളോട് ആവശ്യപ്പെട്ടു.

”എനിക്ക് നിങ്ങളുടെ വോട്ട് വേണ്ട, പക്ഷെ അജ്മലിന് നിങ്ങൾ ചെവി കൊടുക്കരുത്. രണ്ടിൽ കൂടുതൽ കുട്ടികളെ കഴിയുമെങ്കിൽ ജനിപ്പിക്കരുത്. പകരം ജനിച്ച മക്കൾക്ക് പരമാവധി വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും പ്രാപ്തമാക്കുക. അവർ ഡോക്ടർമാരും എഞ്ചിനീയർമാരുമൊക്കെയാകട്ടെ.. ” അസം മുഖ്യമന്ത്രി പറഞ്ഞു. ബദറുദീൻ അജ്മലിന്റെ ലോക്‌സഭാ സീറ്റായ ദുബ്രിക്ക് സമീപം ബൊംഗയ്ഗാവിൽ നടന്ന പൊതുറാലിക്കിടെയാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പരാമർശം. മേഖലയിൽ ഏറ്റവും അധികമുള്ളത് മുസ്ലീം സമൂഹമായതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം സ്ത്രീകളോട് ഇത്തരമൊരു ഉപദേശം നൽകിയത്.

എഐയുഡിഎഫ് അദ്ധ്യക്ഷനും എംപിയുമായ ബദറുദീൻ അജ്മൽ കഴിഞ്ഞ ദിവസമായിരുന്നു വിവാദത്തിനാസ്പദമായ പരാമർശം നടത്തിയത്. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഹിന്ദുക്കൾ രണ്ടും മൂന്നും വിവാഹങ്ങൾ കഴിച്ചിരുന്നു. മുസ്ലീങ്ങളെ മാതൃകയാക്കി ഹിന്ദുക്കളും പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണം. 18 വയസിൽ പെൺകുട്ടികളെയും 22 വയസിൽ ആണുങ്ങളെയും വിവാഹം കഴിപ്പിക്കണം. പ്രായം കൂടിയാൽ കുട്ടികളുണ്ടാകാൻ പാടാണ്. ഇതായിരുന്നു അജ്മലിന്റെ വിവാദ പ്രസ്താവന.

പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെ അജ്മൽ തന്റെ വാക്കുകൾ പിൻവലിക്കുകയാണെന്ന് അറിയിച്ചിരുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ട് പറഞ്ഞതല്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വാക്കുകൾ പിൻവലിക്കുന്നു. ജനസംഖ്യ നിയന്ത്രിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ഇതാണ് താൻ ഉയർത്തിക്കാട്ടിയതെന്നും ബദറുദ്ദീൻ പ്രതികരിച്ചു.

Tags: AssamBadruddin AjmalHimanta Sarma
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies