ഹിമാചലിൽ ബിജെപിക്ക് തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ; കോൺഗ്രസിന് വീണ്ടും പരാജയം; സാധ്യതകളില്ലാതെ ആംആദ്മി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലിൽ ബിജെപിക്ക് തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ; കോൺഗ്രസിന് വീണ്ടും പരാജയം; സാധ്യതകളില്ലാതെ ആംആദ്മി

Himachal Election Exit Poll Result 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 10:04 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലം. പി-എംഎആർക്യൂ, ടൈംസ് നൗ, ജൻകി ബാത്ത്, ടിവി9 എന്നിവയുടെയെല്ലാം അഭിപ്രായ സർവ്വേകളിൽ ഹിമാചലിലെ ഫലം ബിജെപിക്ക് അനുകൂലമാണ്.

ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണം മാറുന്ന രീതിയായിരുന്നു കഴിഞ്ഞ കാലമത്രയും ഹിമാചലിൽ തുടർന്നിരുന്നത്. എന്നാൽ ഇത്തവണ ബിജെപി സർക്കാർ അധികാരത്തിൽ തുടരുമെന്നും കോൺഗ്രസിന് വീണ്ടും പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ആം ആദ്മി പാർട്ടിക്ക് നാമമാത്രമായ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് സർവ്വേകൾ പ്രവചിക്കുന്നത്.

പി-എംഎആർക്യൂ സർവ്വേ പ്രകാരം ബിജെപിക്ക് 34-39 സീറ്റുകൾ ലഭിക്കും. 28-33 സീറ്റുകളിൽ കോൺഗ്രസ് ഒതുങ്ങുമെന്നും ആംആദ്മി ചിലപ്പോൾ ഒരു സീറ്റ് നേടിയേക്കാമെന്നുമാണ് എക്സിറ്റ് പോൾ ഫലം. ടൈംസ് നൗ റിപ്പോർട്ട് പ്രകാരം ബിജെപി 38 ഇടത്ത് വിജയം സ്വന്തമാക്കി അധികാരത്തിൽ തുടരും. 28ൽ ഒതുങ്ങുന്ന കോൺഗ്രസിന് വീണ്ടും പരാജയം സമ്മതിക്കേണ്ടി വരും. എഎപി ഒരു സീറ്റ് നേടിയേക്കാം.

32 മുതൽ 40 സീറ്റുകൾ വരെ ബിജെപി സ്വന്തമാക്കുമെന്നാണ് ജൻ കി ബാത്ത് അഭിപ്രായ സർവ്വേയിൽ പറയുന്നത്. കോൺഗ്രസിന് 27-34 സീറ്റുകൾ കിട്ടിയേക്കാമെന്നും എഎപി ഒന്നും കിട്ടാതെ മടങ്ങുമെന്നുമാണ് പ്രവചനം. ടിവി9 എക്‌സിറ്റ് പോളിലും ബിജെപിയുടെ വിജയമാണ് ആവർത്തിക്കുന്നത്. 33 സീറ്റുകൾ ബിജെപി നേടുമ്പോൾ കോൺഗ്രസിന് 31 സീറ്റുകൾ കിട്ടിയേക്കാമെന്നും 0-0 സീറ്റുകൾ മാത്രമാണ് എഎപിക്കുള്ള സാധ്യതയെന്നും ടിവി9 പ്രവചിക്കുന്നു.

ആക്‌സിസ് മൈ ഇന്ത്യയുടെ സർവ്വേ പ്രകാരം ബിജെപി 34-34 സീറ്റുകളും കോൺഗ്രസ് 30-40 സീറ്റുകളും എഎപി 0 സീറ്റുകളും നേടിയേക്കുമെന്നാണ് റിപ്പോർട്ട്. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.

നവംബർ 12നായിരുന്നു ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 75.60 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുട്ടുകുത്തിച്ച് 44 സീറ്റുകൾ നേടിയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്. ആകെ 68 സീറ്റുകളുള്ള ഹിമാചലിൽ 21 സീറ്റുകളിൽ മാത്രം കോൺഗ്രസിന് ഒതുങ്ങേണ്ടി വരികയായിരുന്നു.

Tags: himachal pradeshExit Poll
Share
Tweet
SendShare

More News from this section

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies