ഗുജറാത്തിൽ കാവി തരംഗം പ്രവചിച്ച് എക്സിറ്റ് പോളുകളെല്ലാം; കോൺഗ്രസ് നാമാവശേഷമാകും- Gujarat Exit Polls 2022
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിൽ കാവി തരംഗം പ്രവചിച്ച് എക്സിറ്റ് പോളുകളെല്ലാം; കോൺഗ്രസ് നാമാവശേഷമാകും- Gujarat Exit Polls 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 11:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗുജറാത്തിൽ അലയടിക്കുന്ന കാവി തരംഗത്തിൽ പെട്ട് കോൺഗ്രസ് നാമാവശേഷമാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. തുടർച്ചയായ ഏഴാം തവണയും ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം ആവർത്തിക്കും. വോട്ട് വിഹിതവും സീറ്റുകളും കുറഞ്ഞ് കോൺഗ്രസ് തരിപ്പണമാകുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ ഒരേ സ്വരത്തിൽ പ്രവചിക്കുന്നു.

182 അംഗ ഗുജറാത്ത് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 സീറ്റുകളാണ്. ബിജെപി ഇത് അനായാസം മറികടക്കുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്.

ആജ് തക് ആക്സിസ് മൈ ഇന്ത്യ- ആജ് തക് ആക്സിസ് മൈ ഇന്ത്യ ഗുജറാത്തിൽ ബിജെപിക്ക് പ്രവചിക്കുന്നത് 129 മുതൽ 151 വരെ സീറ്റുകളാണ്. കോൺഗ്രസിന് 16 മുതൽ 21 വരെ സീറ്റുകൾ മാത്രമാണ് ലഭിക്കുക. ആം ആദ്മി പാർട്ടിക്ക് 9 മുതൽ 21 വരെ സീറ്റുകൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് 2 മുതൽ 6 വരെ സീറ്റുകളും പ്രവചിക്കപ്പെടുന്നു.

എബിപി ന്യൂസ് സി വോട്ടർ- ബിജെപിക്ക് 128 മുതൽ 140 വരെ സീറ്റുകളാണ് എബിപി- സി വോട്ടർ ഗുജറാത്തിൽ പ്രവചിക്കുന്നത്. കോൺഗ്രസിന് 31 മുതൽ 43 വരെ സീറ്റുകൾ ലഭിക്കും. ആം ആദ്മി പാർട്ടിക്ക് ലഭിക്കുക 3 മുതൽ 11 വരെ സീറ്റുകളാകും. മറ്റുള്ളവർ 2 മുതൽ 6 വരെ സീറ്റുകളിലും വിജയിക്കും.

ഇന്ത്യ ടിവി മാട്രൈസ്- ഇന്ത്യ ടിവി മാട്രൈസ് സർവേ ബിജെപിക്ക് പ്രവചിക്കുന്നത് 112 മുതൽ 121 വരെ സീറ്റുകളാണ്. കോൺഗ്രസിന് 51 മുതൽ 61 വരെ സീറ്റുകളും ലഭിക്കും. ആം ആദ്മി പാർട്ടിക്ക് 4 മുതൽ 7 വരെ സീറ്റുകൾ ലഭിക്കുമ്പോൾ, മറ്റുള്ളവർക്ക് ലഭിക്കുക 1 മുതൽ 3 വരെ സീറ്റുകളായിരിക്കും.

ന്യൂസ് 24 ടുഡെയ്സ് ചാണക്യ- ന്യൂസ് 24 ടുഡെയ്സ് ചാണക്യ എക്സിറ്റ് പോൾ പ്രകാരം ബിജെപിക്ക് 150 സീറ്റുകൾ ലഭിക്കും. കോൺഗ്രസ് 19ലേക്ക് കൂപ്പുകുത്തുമ്പോൾ, ആം ആദ്മി പാർട്ടിക്ക് 11 സീറ്റുകൾ ലഭിക്കും. മറ്റുള്ളവർ 2 സീറ്റിൽ ഒതുങ്ങും.

ന്യൂസ് എക്സ് ജൻ കി ബാത്ത്- ബിജെപിക്ക് 117 മുതൽ 140 വരെ സീറ്റുകളാണ് ന്യൂസ് എക്സ് ജൻ കി ബാത് സർവേ പ്രവചിക്കുന്നത്. കോൺഗ്രസിന് കിട്ടുക 34 മുതൽ 51 സീറ്റുകൾ വരെയായിരിക്കും. ആം ആദ്മി പാർട്ടിക്ക് 6 മുതൽ 13 വരെ സീറ്റുകളും മറ്റുള്ളവർക്ക് 2 സീറ്റുകൾ വരെയും ലഭിക്കും.

റിപ്പബ്ലിക് ടിവി പിമാർക്ക്- റിപ്പബ്ലിക് ടിവി പിമാർക്ക് ബിജെപിക്ക് പ്രവചിക്കുന്നത് 128 മുതൽ 148 വരെ സീറ്റുകളാണ്. കോൺഗ്രസ് 30 മുതൽ 42 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. ആം ആദ്മി പാർട്ടിക്ക് 2 മുതൽ 10 വരെ സീറ്റുകളും മറ്റുള്ളവർക്ക് 3 സീറ്റുകൾ വരെയുമാകും ലഭിക്കുക.

ടൈംസ് നൗ ഇടിജി- ടൈംസ് നൗ ഇടിജി എക്സിറ്റ് പോൾ പ്രകാരം ബിജെപി 135 മുതൽ 145 വരെ സീറ്റുകൾ നേടും. കോൺഗ്രസിന് 24 മുതൽ 34 വരെ സീറ്റുകൾ ലഭിക്കും. ആം ആദ്മി പാർട്ടിക്ക് ലഭിക്കുക 6 മുതൽ 16 വരെ സീറ്റുകളാകും. മറ്റുള്ളവർക്കാകട്ടെ, 1 മുതൽ 3 വരെ സീറ്റുകളും ലഭിക്കും.

ടിവി9 ഗുജറാത്തി- ടിവി9 ഗുജറാത്തി ബിജെപിക്ക് പ്രവചിക്കുന്നത് 125 മുതൽ 130 വരെ സീറ്റുകളാണ്. കോൺഗ്രസിന് ലഭിക്കുക 40 മുതൽ 50 വരെ സീറ്റുകളാകും. ആം ആദ്മി പാർട്ടിക്ക് ലഭിക്കുക 3 മുതൽ 5 വരെ സീറ്റുകളും, മറ്റുള്ളവർക്ക് ലഭിക്കുക 3 മുതൽ 7 വരെ സീറ്റുകളുമാകും.

സീ ന്യൂസ് ബാർക്- സീ ന്യൂസ് ബാർക് എക്സിറ്റ് പോൾ പ്രകാരം ബിജെപിക്ക് ലഭിക്കുന്നത് 110 മുതൽ 125 വരെ സീറ്റുകളാണ്. കോൺഗ്രസിനാകട്ടെ 45 മുതൽ 60 വരെ സീറ്റുകളും. ആം ആദ്മി പാർട്ടിക്ക് 1 മുതൽ 5 വരെ സീറ്റുകളും മറ്റുള്ളവർക്ക് 4 വരെ സീറ്റുകളും പ്രവചിക്കപ്പെടുന്നു.

ഹിമാചൽ പ്രദേശിലും ചരിത്രത്തിലാദ്യമായി ബിജെപി ഭരണത്തുടർച്ച നേടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നു.

Tags: CongressBJPAAPGujarat Elections 2022Exit Polls 2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies