പാലക്കാട് ; ഭാര്യക്ക് ‘വിവാഹാലോചന’ നടത്തി 41 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ . കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാർ (37) ആണ് പിടിയിലായത്.
ഭർത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ കൊണ്ട് വിവാഹ വാഗ്ദാനം നൽകിയാണ് പണം തട്ടിയത് .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ച് വിവാഹ തട്ടിപ്പുകേസുകളിൽ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു
പ്രമുഖ മലയാള പത്രങ്ങളിൽ പുനർവിവാഹത്തിന് പരസ്യം നൽകിയ 53 കാരന്റെ നമ്പറിൽ ശാലിനി വിളിച്ചിരുന്നു . ഭർത്താവ് വാഹനാപകടത്തിൽ മരിച്ച യുവതിയാണെന്ന നിലയിലാണ് ശാലിനി പരിചയപ്പെടുത്തിയത്. പിന്നീട് ഫോണിൽ സന്ദേശങ്ങൾ അയച്ചു സൗഹൃദം സൃഷ്ടിച്ചു. മധ്യപ്രദേശിൽ അധ്യാപികയാണെന്നാണ് പറഞ്ഞത്.
വാഹനാപകടത്തിൽ മരിച്ച ആദ്യ ഭർത്താവിന്റെ ചികിത്സ പലരിൽനിന്ന് കടം വാങ്ങിയാണ് നടത്തിയെന്നു പറഞ്ഞാണ് പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തത്. പ്രതിയെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments