സ്വിസ് ബാങ്കിൽ ആറ് ഗോളുകൾ നിക്ഷേപിച്ച് പറങ്കിപ്പട; ഖത്തറിൽ ആദ്യ ഹാട്രിക്കുമായി റാമോസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്വിസ് ബാങ്കിൽ ആറ് ഗോളുകൾ നിക്ഷേപിച്ച് പറങ്കിപ്പട; ഖത്തറിൽ ആദ്യ ഹാട്രിക്കുമായി റാമോസ്

Portugal Crush Swiss To Reach World Cup Quarters

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 07:10 am IST
Facebook
Twitter
WhatsAppTelegram

ദോഹ: സ്വിറ്റ്‌സർലാൻഡിനെ തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് രാജകീയ പ്രവേശനം സ്വന്തമാക്കി പറങ്കിപ്പട. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ക്വാർട്ടർ പ്രവേശനം. ആരാധകരുടെ സ്വന്തം സിആർ7 ഇല്ലാതെ മത്സരത്തിന്റെ ആദ്യ പകുതി മുന്നോട്ട് പോയെങ്കിലും പകരക്കാരനായി നിയോഗിച്ച ഗൊൻസാലോ റാമോസ് ഗോൾ മഴ തീർത്ത് മറുപടി നൽകി.

21-കാരനായ റാമോസ് ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കായിരുന്നു സ്വിറ്റ്‌സർലാൻഡിനെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിലൂടെ നേടിയത്. 17, 51, 67 മിനിറ്റുകളിലായിരുന്നു ആദ്യ ഇലവനിലെത്തിയ റാമോസിന്റെ ഗോൾ നേട്ടം. കളിയിൽ റാമോസിനെ കൂടാതെ പെപ്പെ, റാഫേൽ ഗ്വെറെയ്‌റോ, റാഫേൽ ലിയോ എന്നിവരാണ് ഗോൾ നേടിയ മറ്റ് പോർച്ചുഗൽ താരങ്ങൾ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ റൊണാൾഡോ ഇറങ്ങിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല.

ദക്ഷിണ കൊറിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പ്രകോപിതനായി പെരുമാറിയതാണ് റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം. എന്നാൽ കോച്ച് ഫെർണാഡോയുടെ കണക്കുകൂട്ടലുകൾ പിഴച്ചില്ലെന്ന് ഉറപ്പിക്കാൻ ഹാട്രിക് നേട്ടത്തിലൂടെ റാമോസിന് കഴിയുകയും ചെയ്തു. മത്സരത്തിൽ ആദ്യം ഗോൾ നേടി അക്കൗണ്ട് തുറന്ന 21-കാരൻ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് എന്ന ചരിത്രത്തിനാണ് തുടക്കം കുറിച്ചത്. അവിസ്മരണീയമായ രണ്ടാം ഗോൾ പെപ്പെയുടേതായിരുന്നു. നോക്കൗട്ട് റൗണ്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോർഡും 39-കാരനായ പെപ്പെ സ്വന്തമാക്കി.

പിന്നാലെ റാമോസ് വീണ്ടും വലകുലുക്കി. ഇതിന് പിറകെ ഗ്വെറെയ്‌റോയും ലിയോയും ഗോൾ നിക്ഷേപത്തിലേക്ക് സംഭാവന ചെയ്തു. പോർച്ചുഗലിന് മറുപടിയായി സ്വിറ്റ്‌സർലാൻഡിന് വേണ്ടി ആശ്വാസ ഗോൾ നേടിയത് മാനുവൽ അക്കഞ്ചിയായിരുന്നു. പറങ്കികളുടെ ഗോൾവേട്ട തടുക്കാനും പ്രതിരോധത്തെ മറികടക്കാനും കഴിയാതെ സ്വിസ് പടയ്‌ക്ക് ലോകകപ്പിൽ നിന്ന് മടങ്ങേണ്ടി വന്നു. ഡിസംബർ 10ന് നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ സ്‌പെയ്‌നിനെ അട്ടിമറിച്ചെത്തിയ മൊറോക്കോയാണ് പോർച്ചുഗലിന്റെ എതിരാളികൾ.

Tags: PORTUGALswitzerlandcristiano ronaldoFIFA2022
Share
Tweet
SendShare

More News from this section

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies