ന്യൂഡൽഹി: സുപ്രീം കോടതിയിലെ കേസുകൾ സംബന്ധിച്ച പുരോഗതി ഇനി ആപ്പ് വഴി അറിയാനാകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.’ സുപ്രീം കോർട്ട് മൊബൈൽ ആപ്പ് 2.0 ‘എന്ന പേരിലാണ് ആപ്പ് ഇറങ്ങിയിരിക്കുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ആപ്പ് ഇപ്പോൾ തയ്യാറാണെന്നും ആപ്ലിക്കേഷൻ ഉപയോഗിക്കാൻ തുടങ്ങാൻ സുപ്രീം കോടതിയിലെ അഭിഭാഷകരോട് അഭ്യർത്ഥിച്ചുവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഐഒഎസ് ഉപഭോക്താക്കൾക്കായി അടുത്ത ആഴ്ച മുതൽ ആപ്പ് ലഭ്യമാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. നിയമ ഉദ്യോഗസ്ഥർ തീർപ്പാക്കാത്ത കേസുകളെ കുറിച്ച് ആപ്പ് വഴി അറിയാനാകും. അഭിഭാഷകർക്ക് നേരിട്ട് ആപ്പിൽ അവരുടേതായ ആക്സസ് ഉണ്ടായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ദേശീയ ഭരണഘടന ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു ജനങ്ങൾക്കും വിരൽ തുമ്പിൽ സേവനങ്ങൾ ലഭ്യമാകുമെന്നറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി വെർച്വൽ ജസ്റ്റിസ് ക്ലോക്ക്, ജസ്റ്റ് ഐഎസ് മൊബൈൽ ആപ്പ് 2.0, ഡിജിറ്റൽ കോർട്ട്സ് എന്നിവ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോർട്ട് മൊബൈൽ ആപ്പ് 2.0-ഉം പുറത്തിറക്കിയിരിക്കുന്നത്.
Comments