യുഎഇ:യുഎഇയിൽ തൊഴിൽ കരാർ ഇനി മിനിറ്റുകൾക്കകം ലഭിക്കും. തൊഴിൽ കരാറിനായി 2 ദിവസം എടുത്തിരുന്ന നടപടിക്രമങ്ങൾ സ്മാർട് സംവിധാനത്തിലൂടെ 30 മിനിട്ടായാണ് കുറച്ചത്. പദ്ധതി ആരംഭിച്ച് 2 ദിവസത്തിനകം 35,000ത്തിലേറെ തൊഴിൽ കരാറുകൾ പൂർത്തിയാക്കിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.
തൊഴിലുടമയുടെയും തൊഴിലാളിയുടെയും ഒപ്പ് ഒത്തുനോക്കുന്നത് ഉൾപ്പെടെ ഡിജിറ്റൽ സംവിധാനത്തിൽ മനുഷ്യ ഇടപെടലുകൾ ആവശ്യമില്ലെന്നതാണു പ്രത്യേകത. വർക്ക് പെർമിറ്റ് അടക്കം തൊഴിലാളികളുമായി ബന്ധപ്പെട്ട അപേക്ഷകളും രേഖകളും ഡിജിറ്റലായി സമർപ്പിച്ചാൽ നടപടിയും വേഗത്തിലാകും.
മന്ത്രാലയത്തിന്റെ ആപ്പ് വഴി 100ലേറെ സേവനങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക നമ്പരിൽ ബന്ധപ്പെടാമെന്നും ആശയ വിനിമയം ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.
Comments