ഗാസ : ക്രിസ്ത്യൻ മതവിശ്വാസിയെ കൊണ്ട് കാൽ പാദത്തിൽ ചുംബിപ്പിച്ച കൗമാരക്കാരായ പലസ്തീനികൾ അറസ്റ്റിൽ . ജറുസലേമിലെ ഓൾഡ് സിറ്റിയിലാണ് സംഭവം. 14 ഉം 16 ഉം വയസുള്ള പലസ്തീനി കുട്ടികളാണ് പിടിയിലായത് . സംഭവത്തിന്റെ ദൃശ്യങ്ങളും ഇവർ പകർത്തി ടിക് ടോക്കിൽ പങ്ക് വച്ചിരുന്നു.
മദ്ധ്യവയസ്ക്കനായ മനുഷ്യനെ ഭീഷണിപ്പെടുത്തുന്നതും അദ്ദേഹത്തോട് മുട്ടുകുത്തി കുനിഞ്ഞ് കാലിൽ ചുംബിക്കാൻ ആജ്ഞാപിക്കുന്നതും വീഡിയോയിൽ കാണാം . ഭീഷണിയെ തുടർന്ന് അദ്ദേഹം അത് അനുസരിക്കുകയും ചെയ്യുന്നുണ്ട് .
സ്മൈലി ഇമോജിക്കൊപ്പം “അവൻ എന്റെ ഷൂസിൽ എങ്ങനെ ചുംബിക്കുന്നുവെന്ന് നോക്കൂ” എന്ന കുറിപ്പോടെയാണ് ദൃശ്യം പോസ്റ്റ് ചെയ്തിരിക്കുന്നത് .വീഡിയോ അപ്ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ പോലീസിൽ പരാതി നൽകുകയും ആക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു .
Comments