ക്യാൻസർ രോഗനിർണയത്തിൽ വീഴ്ച: ഭാര്യ മരിച്ച സംഭവത്തിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യാൻസർ രോഗനിർണയത്തിൽ വീഴ്ച: ഭാര്യ മരിച്ച സംഭവത്തിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 11:36 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ചികിത്സാ പിഴവിനെ തുടർന്ന് ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. വയറിലെ മുഴ നീക്കം ചെയ്യുന്നതിനാണ് ഭാര്യയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഓപ്പറേഷനിലൂടെ നീക്കം ചെയ്ത ഭാഗങ്ങൾ വിശദമായ പരിശോധനകൾക്കായി പെരിന്തൽമണ്ണയിലെ ലാബിലേക്ക് അയച്ചു. പരിശോധനയിൽ ക്യാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. എന്നാൽ തുടർന്നും രോഗശമനം ഇല്ലാത്തതിനാൽ പത്ത് മാസത്തോളം ചികിത്സ തുടർന്നു. ഒടുവിൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ആർ.സി.സി.യിലേക്ക് യുവതിയെ റഫർ ചെയ്യുകയായിരുന്നു.

അവിടെ നടത്തിയ പരിശോധനയിൽ ക്യാൻസർ രോഗം മൂർദ്ധന്യാവസ്ഥയിലെത്തിയതായി കണ്ടെത്തി. കൂടുതൽ ചികിത്സകൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിനെ സമീപിക്കാൻ നിർദ്ദേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടാനിരിക്കെ യുവതി മരിക്കുകയായിരുന്നു.

ആർ.സി.സി.യിൽവച്ച് പെരിന്തൽമണ്ണ ലബോറട്ടറിയിൽ പരിശോധിച്ച കാര്യങ്ങൾ വീണ്ടും പരിശോധിച്ചതിൽ നേരത്തെ തന്നെ ക്യാൻസർ രോഗം ഉണ്ടായിരുന്നുവെന്ന് കണ്ടതിനെ തുടർന്നാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനെ പരാതിയുമായി സമീപിച്ചത്. ആർ.സി.സി.യിലെ പരിശോധനാ ഫലത്തിന് പെരിന്തൽമണ്ണയിലെ ലബോറട്ടറിയേക്കാൾ ആധികാരികതയില്ലെന്നും മെഡിക്കൽ വിദഗ്ദന്റെ തെളിവില്ലാത്തതിനാൽ ഹർജി തള്ളണമെന്നുള്ള വാദം കമ്മീഷൻ അംഗീകരിച്ചില്ല. ആർ.സി.സിയിൽ നിന്നുള്ള റിപ്പോർട്ട് വിദഗ്ധാഭിപ്രായത്തിന് തുല്യമാണെന്ന് കണ്ടാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. പരാതിക്കാരന്റെ ഭാര്യക്ക് യഥാസമയം ചികിൽസ നൽകാൻ കഴിയാതെ വന്നതിന് കാരണം ഡോക്ടർ നൽകിയ തെറ്റായ ലാബ് റിപ്പോർട്ടാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

പരാതിക്കാരന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിന് പുറമേ 20,000 രൂപ കോടതി ചെലവും ഉത്തരവ് കിട്ടി ഒരു മാസത്തിനകം നൽകണമെന്നും അല്ലാത്തപക്ഷം വിധി തീയതി മുതൽ 12 ശതമാനം പലിശ നൽകണമെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിയിൽ വ്യക്തമാക്കുന്നുണ്ട്.

Tags: judgement
Share
Tweet
SendShare

More News from this section

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies