അഹമ്മദാബാദ് : ഗുജറാത്തിൽ അനായാസ ജയത്തിലേക്ക് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി ശരവേഗത്തിലാണ് മുന്നേറുന്നത്. 100 സീറ്റുകളിൽ ലീഡ് നേടിക്കൊണ്ട് ബിജെപി തുടർഭരണത്തിലേക്ക് കുതിക്കുകയാണ്. 40 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് ചെയ്യാനാകുന്നത്. അതേസമയം 4 സീറ്റുകളിൽ മാത്രമേ ആം ആദ്മിക്ക് മുന്നേറാൻ സാധിച്ചിട്ടുള്ളൂ. ഗുജറാത്തിൽ ആകെ 182 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
ഗട്ട്ലോഡിയ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നുണ്ട്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് അമീ യാഗ്നിക്കിനെയും ആം ആദ്മിയുടെ വിജയ് പട്ടേലിനെയും പിന്നിലാക്കിക്കൊണ്ടാണ് ബിജെപി സ്ഥാനാർത്ഥി കുതിക്കുന്നത്.
ഗുജറാത്തിലെ ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമായാണ് ആദ്യ മണിക്കൂറിൽ തന്നെ 100 സീറ്റുകളിൽ ലീഡ് നേടിക്കൊണ്ട് ബിജെപി മുന്നേറുന്നത്.രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ഗുജറാത്തിൽ യാതൊരു ചലനവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ആദ്യ ഫലസൂചനകൾ തെളിയിക്കുന്നത്.
Comments