'ഇഷാന്റെ ഇടിവെട്ട്'; ഏകദിനത്തിലെ അതിവേഗ ഡബിള്‍ സെഞ്ച്വറി; റെക്കോർഡുകൾ നിലംപരിശായി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഇഷാന്റെ ഇടിവെട്ട്’; ഏകദിനത്തിലെ അതിവേഗ ഡബിള്‍ സെഞ്ച്വറി; റെക്കോർഡുകൾ നിലംപരിശായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 03:08 pm IST
Facebook
Twitter
WhatsAppTelegram

ചിറ്റഗോംങ്: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടി ഇഷാൻ കിഷൻ. ഏകദിന മത്സരത്തിൽ വെറും 126 പന്തിൽ നിന്നാണ് താരം തന്റെ ആദ്യ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ, സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ എന്നിവർക്ക് ശേഷം ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററായി മാറി ഇഷാൻ കിഷൻ. മാത്രമല്ല, ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏഴാമത്തെ ബാറ്റർ കൂടിയാണ് താരം.

പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് പകരം ക്രീസിലെത്തിയതായിരുന്നു ഇഷാന്‍. ആദ്യമായിട്ടാണ് താരത്തിന് പരമ്പരയില്‍ കളിക്കാന്‍ ഒരു അവസരം ലഭിക്കുന്നത്. തനിക്ക് ലഭിച്ച അവസരം എക്കാലത്തും ഓർത്തിരിക്കുന്നതാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യയുടെ ഈ യുവ ബാറ്റർ. ഏകദിന ഇന്നിംഗ്‌സിൽ ഏറ്റവും വേഗത്തിൽ 200 റൺസ് തികയ്‌ക്കുന്ന റെക്കോർഡും ഇതോടെ ഇഷാന്‍ കിഷന്‍ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡാണ് കൂറ്റനടിയിലൂടെ ഇഷാന്‍ തകർത്തത്. 2015-ൽ സിംബാബ്‌വെയ്‌ക്കെതിരെ 138 പന്തിൽ 200 റൺസ് തികച്ച ഗെയ്ൽ 215 റൺസാണ് അന്ന് നേടിയത്.

ഓസ്‌ട്രേലിയയുടെ ഷെയ്ൻ വാട്‌സനെ പിന്തള്ളിക്കൊണ്ട് ബംഗ്ലാദേശിൽ വച്ച് മറ്റൊരു രാജ്യത്തിന്റെ ബാറ്റർ നേടുന്ന ഏറ്റവും വലിയ സ്കോറും ഇഷാൻ സ്വന്തമാക്കി. 2011-ൽ 185 റൺസായിരുന്നു ഷെയ്ൻ വാട്‌സൺ നേടിയത്. കൂടാതെ, മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെയും താരം മറികടന്നു. ഇന്ത്യയിൽ നിന്നും ഓപ്പണറായി ഇറങ്ങി ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന റൺസ് ​ഗാം​ഗുലിയുടെ പേരിലായിരുന്നു. ഇതാണ് ഇപ്പോൾ ഇഷാൻ തകർത്തത്. 1999-ൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഗാംഗുലി 183 റൺസ് നേടിയിരുന്നു.

24 ബൗണ്ടറിയും ഒമ്പത് സിക്സും അടങ്ങുന്നതാണ് ഇഷാന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. 35-ാം ഓവറിലാണ് താരം ഡബിള്‍ സെ‍ഞ്ച്വറി തികച്ചത്. 36-ാം ഓവറില്‍ ടസ്കിന്‍ അഹമ്മദിനെതിരെ സിക്സും ഫോറും പറത്തിയതിന് ശേഷമാണ് ഇഷാൻ പുറത്തായത്. 131 പന്തില്‍ 210 റണ്‍സാണ് ഇഷാൻ കിഷൻ അടിച്ചെടുത്തത്. 24 ഫോറും 10 സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. അതേസമയം, ഇന്ത്യയെ മികച്ച സ്കോറിലേയ്‌ക്ക് എത്തിക്കുന്നതിൽ സെഞ്ച്വറി കരുത്തുമായി ഇഷാനൊപ്പം കോഹ്‍ലിയും തിളങ്ങി. 91 പന്തിൽ നിന്നും 11 ഫോറും 2 സിക്സറുമടക്കം 113 റൺസ് കോഹ്‍ലിയും സ്വന്തമാക്കി.

 

Tags: ODI historyworld recordIshan Kishanfastest double century
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies