തോൽവിയുടെ കണ്ണീരുണങ്ങും മുൻപേ മഞ്ഞപ്പടയെ സങ്കടക്കടലിലാക്കി നെയ്മറിന്റെ പ്രഖ്യാപനം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

തോൽവിയുടെ കണ്ണീരുണങ്ങും മുൻപേ മഞ്ഞപ്പടയെ സങ്കടക്കടലിലാക്കി നെയ്മറിന്റെ പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 07:21 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഖത്തർ ലോകകപ്പ് മത്സരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ ബ്രസീൽ ആരാധകരെ വീണ്ടും ദു:ഖത്തിലാഴ്‌ത്തി നെയ്മർ. വിരമിക്കൽ സാധ്യതയാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ബ്രസീൽ ജേഴ്സിയിൽ തന്നെ വീണ്ടും കാണുമെന്ന് 100 ശതമാനം ഉറപ്പില്ലെന്ന് പറഞ്ഞതാണ് ഇപ്പോൾ ആരാധകരെ ഏറെ അസ്വസ്ഥരാക്കിയിരിക്കുന്നത് ക്വാട്ടറിൽ ബ്രസീലിനെ ക്രൊയേഷ്യ പുറത്താക്കിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.

ദേശീയ ടീമിന്റെ വാതിലുകളൊന്നും താൻ അടയ്‌ക്കുന്നില്ല. പക്ഷേ, മടങ്ങിവരുമെന്ന് 100 ശതമാനം ഉറപ്പുനൽകുന്നില്ല. ബ്രസീൽ ടീം മുന്നോട്ട് പോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല, പക്ഷേ, ഇപ്പോൾ സംഭവിച്ചതിനെക്കുറിച്ച് വിലപിക്കാൻ മാത്രമേ കഴിയൂ എന്നാണ് നെയ്മർ പറഞ്ഞത്.

വിരമിക്കണമോ എന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനം എടുക്കും. ലോകകപ്പിലെ തോൽവി ഒരു ദു:സ്വപ്നം പോലെ തോന്നുന്നു.അംഗീകരിക്കാൻ കഴിയുന്നില്ല. എന്താണ് നടന്നതെന്നും ആലോചിക്കാൻ കഴിയുന്നില്ല. ടീം നന്നായി കളിച്ചു. ഫുട്ബോളാണ്, അന്തിമ വിധി നിമിഷങ്ങൾ കൊണ്ട് മാറാം. ബ്രസീലിനെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഈ തോൽവിയിൽ നിന്ന് മുക്തരാവാൻ ബ്രസീൽ താരങ്ങൾക്കും ആരാധകർക്കും സമയമെടുക്കുമെന്നും നെയ്മർ വ്യക്തമാക്കി.

പരിക്കിനെ തുടർന്ന് ലോകകപ്പിലെ രണ്ട് മത്സരങ്ങൾ നഷ്ടമായെങ്കിലും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് നെയ്മർ കളിക്കളത്തിലേക്കിറങ്ങിയത്. ക്വാട്ടറിലെ താരത്തിന്റെ മിന്നും പ്രകടനത്തിലൂടെ പക്ഷേ ടീമിന് വിജയത്തിലെത്താൻ സാധിച്ചില്ല. പരാജയത്തിന് ശേഷം കണ്ണീർ വാർത്ത് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങുന്ന നെയ്മറിന്റെ ചിത്രങ്ങളും വീഡിയോകളും ഫുട്‌ബോൾ പ്രേമികളെ ദു:ഖത്തിലാഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കൽ സൂചന നൽകി താരം നേരിട്ട് രംഗത്തെത്തിയത്.

 

Tags: neymar
Share
Tweet
SendShare

More News from this section

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies