പ്രശസ്ത യൂട്യൂബർ അർമാൻ മാലിക് തന്റെ ഭാര്യമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. തന്റെ രണ്ട് ഭാര്യമാരും ഗർഭിണികളാണെന്ന വിവരമാണ് അർമാൻ മാലിക് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പായൽ, കൃതിക എന്നിവരാണ് അർമാൻ മാലിക്കിന്റെ ഭാര്യമാർ.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പുറത്തുവിട്ടത്. ” എന്റെ കുടുംബം” എന്ന ക്യാപ്ഷനോടെ പുറത്തുവിട്ട ചിത്രത്തിൽ അർമാനെയും രണ്ട് ഭാര്യമാരെയും ഒരു കുട്ടിയെയും കാണാം. ഈ പോസ്റ്റിന് കീഴിലാണ് കമന്റുകൾ നിറയുന്നത്.
ലജ്ജയില്ലേ ഇത്തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെയ്ക്കാൻ എന്നാണ് ചിലർ ചോദിക്കുന്നത്. രണ്ട് പേരും ഒന്നിച്ച് ഗർഭിണിയായോ എന്ന സംശയങ്ങളുമുണ്ട്. ഒരു ഭാര്യയോടൊപ്പമുള്ള ചിത്രങ്ങൾ മാത്രം കൂടുതലുളളത് എന്തുകൊണ്ടാണ്.. അവരെ മാത്രമേ ഇഷ്ടമുള്ളോ എന്നും ആരാധകർ ആരാഞ്ഞു.
Comments