തദ്ദേശീയമായി വികസിപ്പിക്കുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധ വാക്‌സിൻ ഏപ്രിലിൽ വിപണിയിലിറക്കും; രാജ്യാന്തര ബ്രാൻഡുകളുടെ വിലയുടെ പത്തിലൊന്ന് വില മാത്രം ഈടാക്കും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തദ്ദേശീയമായി വികസിപ്പിക്കുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധ വാക്‌സിൻ ഏപ്രിലിൽ വിപണിയിലിറക്കും; രാജ്യാന്തര ബ്രാൻഡുകളുടെ വിലയുടെ പത്തിലൊന്ന് വില മാത്രം ഈടാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 09:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധ വാക്‌സിനായ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) CERVAVAC വാക്‌സിൻ 2023 ഏപ്രിൽ മാസത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ ചെയർമാൻ ഡോ. എൻകെ അറോറ അറിയിച്ചു. രാജ്യത്ത് വിൽക്കുന്ന രാജ്യാന്തര ബ്രാൻഡുകളുടെ വിലയുടെ പത്തിലൊന്ന് വിലയ്‌ക്കാകും ഇവ വിപണിയിലെത്തിക്കുക.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് റെഗുലേറ്റർമാരുടെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മൂന്നോളം കമ്പനികൾ വാക്‌സിൻ നിർമ്മിക്കുന്ന പ്രക്രിയയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിനാകും ആദ്യം വിപണിയിലെത്തുക. വാക്്‌സിന്റെ വില കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നും എന്നാൽ വില പത്തിലൊന്ന് മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. 9-നും 14-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ദേശീയ തലത്തിൽ വാക്‌സിൻ നൽകുന്ന യജ്ഞത്തിനാണ് ഏപ്രിൽ മാസത്തിൽ തുടക്കം കുറിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്ത് ഓരേ വർഷവും ഏകദേശം 80,000 സെർവിക്കൽ ക്യാൻസർ രോഗികളാണുണ്ടാകുന്നതെന്നും 24 മണിക്കൂറിനിടയിൽ ക്യാൻസർ മൂലം ഏകദേശം 100-ഓളം സ്ത്രീകളാണ് മരണപ്പെടുന്നതെന്നും ഡോ. അറോറ പറഞ്ഞു. ലോകത്ത് സെർവിക്കൽ ക്യാൻസർ മൂലമുള്ള മരണങ്ങളിൽ ഏറിയ പങ്കും ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാലാണ് ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷൻ വഴി സെർവിക്കൽ ക്യാൻസർ പൂർണമായും തടയാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 35 വയസ് കഴിഞ്ഞ സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ സ്‌കാനിംഗ് നടത്തണം. ഗർഭാശയ ക്യാൻസർ നേരത്തെ കണ്ടെത്തിയാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തന്നെ കൈകാര്യം ചെയ്യാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: cervical cancer
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies