കണ്ണൂർ: ദേശീയ പാത കണ്ണൂർ പിലാത്തറയ്ക്കും പയ്യന്നൂരിനുമിടയിൽ ഏഴിലോട് കോളനിയ്ക്ക് സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മദ്യലഹരിയിലാണ് ഇയാൾ വാഹനമോടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗ്യാസ് റീഫിൽ ചെയ്തു ടാങ്കർ മാറ്റുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉച്ച വരെ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. ടാങ്കറിലെ ഗ്യാസ് സിലിണ്ടറിന് ചോർച്ചയില്ലെങ്കിലും ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി സീസൽ റോഡിലേക്ക് ചോർന്നു. ഇതുവഴി വന്ന വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഗ്യാസ് ടാങ്കർ മറിഞ്ഞ സ്ഥലത്ത് അഗ്നിരക്ഷാ സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്. ഗ്യാസ് റീഫിൽ ചെയ്ത് ടാങ്കർ മാറ്റാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
Comments