പത്തനംതിട്ട: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന അഖില ഭാരത അയ്യപ്പ മഹാസത്രത്തിന് റാന്നിയിൽ തുടക്കമായി. റാന്നി വൈക്കം കുത്തുകല്ലിങ്കൽ പടി തിരുവാഭരണ പാതയ്ക്ക് സമീപമാണ് സത്രവേദി. ശബരിമല മുൻ മേൽശാന്തി സുധീർ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന അഷ്ടദ്രവ്യ ഗണപതിഹോമത്തോടെയാണ് സത്രത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായത്.
മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനാണ് അഖില ഭാരതീയ അയ്യപ്പ സത്രം ഉദ്ഘാടനം ചെയ്തത്. പന്തളം കൊട്ടാരം നിർവാഹക സംഘം അദ്ധ്യക്ഷൻ പി.ജി ശശികുമാര വർമ്മ ഉദ്ഘാടന ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. സത്രം രക്ഷാധികാരിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി ക്ഷേത്രനടയിലെ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. വരുന്ന രണ്ടാഴ്ചക്കാലം ഭാരതത്തിലെ വിവിധ ആശ്രമങ്ങളിലെ സന്യാസി വര്യന്മാരും ആത്മീയ ആചാര്യന്മാരും ഹൈന്ദവ നേതാക്കളും സത്രവേദിയിൽ എത്തുന്നതാണ്.
Comments