ഫൈനലിൽ വിസിലൂതാൻ പോളിഷ് റഫറി; ഫ്രാൻസ്-അർജന്റീന കലാശപോരാട്ടം നിയന്ത്രിക്കുന്നത് സിമോൺ മാർസിനിയാക്-Polish referee Szymon Marciniak
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫൈനലിൽ വിസിലൂതാൻ പോളിഷ് റഫറി; ഫ്രാൻസ്-അർജന്റീന കലാശപോരാട്ടം നിയന്ത്രിക്കുന്നത് സിമോൺ മാർസിനിയാക്-Polish referee Szymon Marciniak

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 05:35 pm IST
FacebookTwitterWhatsAppTelegram

ദോഹ: ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ നിയന്ത്രിക്കുക പോളണ്ടുകാരനായ റഫറി സിമോൺ മാർസിനിയാക്. കരുത്തരായ അർജന്റീനയും ഫ്രാൻസും അഭിമാനകരമായ കിരീടത്തിനായി നടത്തുന്ന പോരാട്ടം നിയന്ത്രിക്കാൻ പോളിഷ് റഫറി സിമോൺ മാർസിനിയാകിനെ ഫിഫ തിരഞ്ഞെടുത്തു. ഇതോടെ ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിത്തുന്ന ആദ്യ പോളിഷ് റഫറിയായി 41കാരനായ സിമോൺ മാറും. അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരായി പാവൽ സോക്കോൾനിക്കിയെയും ടോമാസ് ലിസ്റ്റ്കിവിച്ച്‌സിനെയും നിയമിച്ചു.

യുഎസ്എയിലെ ഇസ്മായിൽ എൽഫത്ത് ആണ് നാലാമൻ. വിഎആർ ചുമതലകൾ പോളണ്ടിന്റെ ടോമാസ് ക്വിയാറ്റ്‌കോവ്‌സ്‌കി കൈകാര്യം ചെയ്യും. കായികരംഗത്ത് ഉയർന്ന റേറ്റിംഗും പ്രശംസയും നേടിയ മാച്ച് ഒഫീഷ്യൽസിൽ ഒരാളാണ് മാർസിനിയാക്. ഖത്തർ ലോകകപ്പിൽ ഫ്രാൻസ്- ഡെന്മാർക്ക്, അർജന്റീന-ഓസ്‌ട്രേലിയ മത്സരങ്ങൾ നിയന്ത്രിച്ചത് സിമോൺ മാർസിനിയാക് ആണ്. ഈ മത്സരങ്ങൾ അദ്ദേഹം നന്നായി നിയന്ത്രിച്ചിരുന്നു.

മാർസിനിയാക് 2009ൽ പോളണ്ട് ദേശീയ ഫുട്‌ബോൾ ലീഗിൽ തന്റെ കരിയർ ആരംഭിച്ച് നാല് വർഷത്തിന് ശേഷം ഫിഫയുടെ ഔദ്യോഗിക റഫറിമാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നടപ്പു സീസണിൽ ബാഴ്സലോണയും ഇന്റർ മിലാനും തമ്മിൽ നടന്ന ആവേശകരമായ മത്സരം നിയന്ത്രിച്ചത് മാർസിനിയാക് ആയിരുന്നു. ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരം 3-3 സമനിലയിൽ അവസാനിച്ചു. അദ്ദേഹം 2018ൽ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള സൂപ്പർ കപ്പിലും വിസിലൂതിയിട്ടുണ്ട്. റഷ്യയിൽ നടന്ന 2018 ഫിഫ ലോകകപ്പിൽ ജർമ്മൻ താരം ജെറോം ബോട്ടെംഗിനെ പുറത്താക്കിയതും ഈ പോളിഷ് റഫറിയായിരുന്നു.

അർജന്റീന-ഫ്രാൻസ് ഫൈനൽ 18 ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. 1998ൽ ആദ്യമായി ലോകജേതാക്കളായ ഫ്രാൻസ് മൂന്നാമത്തെ കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്.മൂന്നാം കിരീടത്തിനായാണ് അർജന്റീനയും പോരാടുന്നത്. ഫൈനലിൽ ജയിച്ചാൽ നിലവിലെ ലോകജേതാക്കളായ ഫ്രാൻസ് 1962-ൽ ബ്രസീലിന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമായി മാറും. ടൂർണമെന്റിൽ ഫ്രാൻസ് ജേതാക്കളായാൽ രണ്ടാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന പദവി പെലെയ്‌ക്ക് ശേഷം കൈലിയൻ എംബാപ്പെ സ്വന്തമാക്കും. ഇതിഹാസ താരം പെലെ 21ാം വയസ്സിലാണ് ഈ നേട്ടം കൈവരിച്ചത്. എംബാപ്പെയുടെ പ്രായം 23 വയസ്സാണ്.

Tags: fifa worldcup 2022Szymon Marciniak
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies