സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ; നിരോധന ശേഷവും ഭരണകൂടത്തിന്റെ ഒത്താശയോടെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് സജീവമെന്നും സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ; നിരോധന ശേഷവും ഭരണകൂടത്തിന്റെ ഒത്താശയോടെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് സജീവമെന്നും സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 07:04 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആലപ്പുഴയിൽ അഡ്വ. രൺജിത് ശ്രീനിവാസൻ ബലിദാന ദിനത്തിൽ സംഘടിപ്പിച്ച ജാഗ്രതാ ജനസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടത്തിന്റെയും രാഷ്‌ട്രീയ മേലാളൻമാരുടെയും പിന്തുണയോടെയാണ് കേരളത്തിൽ ഒരു ഭീകരസത്വമായി അതിവേഗം പോപ്പുലർ ഫ്രണ്ട് വളർന്നത്. അവർ നടത്തിയ അനേകം അക്രമങ്ങളും കൊലപാതകങ്ങളും കേരള പോലീസ് ഇന്നും അന്വേഷിക്കാതെ തുമ്പും വാലുമില്ലാതെ നമ്മുടെ കോടതികളിൽ കിടക്കുന്നുണ്ട്.

സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ല. മാദ്ധ്യമപ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചില്ല. മനുഷ്യാവകാശ പ്രവർത്തകരും ഉണ്ടായില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഭരിക്കുന്ന സർക്കാരിന്റെയും പ്രധാന പ്രതിപക്ഷ കക്ഷിയുടെയും പിന്തുണയോടെ കേരളത്തിൽ അതിവേഗം വളർന്ന മതഭീകര സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. എത്ര വേഗമാണ് ഇവരുടെ അടിവേരുകൾ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ വ്യാപിച്ചതെന്ന് സുരേന്ദ്രൻ ചോദിച്ചു. അന്യമത നിന്ദയും നീചമായ പ്രചാരവേലകളും വംശഹത്യയെക്കുറിച്ചുളള പരസ്യമായ മുന്നറിയിപ്പുകളും ഹാലിളകിക്കൊണ്ടുളള പ്രകടനങ്ങളും മുദ്രാവാക്യം വിളികളും കഴിഞ്ഞ കുറെ വർഷങ്ങളായി നിർബാധം തുടരുകയായിരുന്നു.

കേന്ദ്രസർക്കാർ നിരോധിച്ച ശേഷവും കേരളത്തിൽ പല പേരുകളിലായി അവർ സൈ്വര്യവിഹാരം നടത്തുകയാണ്. പിഎഫ്‌ഐയുടെ രാഷ്‌ട്രീയ സംഘടനയുടെ പേര് പറഞ്ഞും മറ്റ് സഹോദര സംഘടനകളുടെയും മത സംഘടനകളുടെയും പേര് പറഞ്ഞും ഇന്നും കേരളത്തിൽ അവർ വെല്ലുവിളികൾ ഉയർത്തുകയാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങൾ വേട്ടയാടപ്പെടുകയാണെന്ന പ്രചാരവേലയാണ് നിരന്തരം നടത്തുന്നത്. രാജ്യത്ത് എല്ലായിടത്തും പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടിയിട്ടും കേരളത്തിൽ പലയിടത്തും ഓഫീസുകൾ പ്രവർത്തിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

മതഭീകരവാദ സംഘടനകൾക്ക് മുൻപിൽ സംസ്ഥാന സർക്കാർ നിരന്തരം മുട്ടുമടക്കുകയാണെന്നും പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ നഷ്ടം ഈടാക്കാൻ ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Tags: കെ. സുരേന്ദ്രൻപോപ്പുലർ ഫ്രണ്ട്പിഎഫ്ഐ
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies