രാഷ്ട്രീയ പ്രവർത്തനത്തിന്റെ മറവിൽ അച്ചടിച്ച് വിതരണം ചെയ്തത് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട്; വനിതാ ജനപ്രതിനിധിയുടെ മകനും സിപിഐ ലോക്കൽ കമ്മിറ്റി അംഗവുമായ യുവ നേതാവ് അറസ്റ്റിൽ- CPI Young Leader arrested in Fake Currency Case
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ മറവിൽ അച്ചടിച്ച് വിതരണം ചെയ്തത് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട്; വനിതാ ജനപ്രതിനിധിയുടെ മകനും സിപിഐ ലോക്കൽ കമ്മിറ്റി അംഗവുമായ യുവ നേതാവ് അറസ്റ്റിൽ- CPI Young Leader arrested in Fake Currency Case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 11:55 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കായംകുളം കള്ളനോട്ട് കേസ് നിർണായകമായ വഴിത്തിരിവിൽ. ചാരുംമൂട് സൂപ്പർ മാർക്കറ്റിൽ 500 രൂപയുടെ കള്ളനോട്ട് മാറാനെത്തിയ യുവതിയും മുൻ പഞ്ചായത്ത് പ്രസിഡന്ന്റും പിടിയിലായ സംഭവത്തിൽ സിപിഐ പഞ്ചായത്തംഗത്തിന്റെ മകൻ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിലായി.

കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിലെ പൊലിക്കോട് വാർഡംഗം അംബികയുടെ മകനും സിപിഐ വാളകം ലോക്കൽ കമ്മിറ്റി അംഗവുമായ പാണക്കാട്ട് വീട്ടിൽ ശ്യാം ശശി (29), സീരിയൽ-സിനിമ നടനായ തിരുവനന്തപുരം നേമം കാരയ്‌ക്കാമണ്ഡപം സ്വദേശി ശ്യാം ആറ്റിങ്ങൽ എന്ന ഷമ്നാദ്(40), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത് (49) എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ കൊല്ലം ആയൂരിലെ പ്രിന്റിംഗ് പ്രസിൽ ജോലി നോക്കിയിരുന്ന സിപിഐ യുവനേതാവ് ശ്യാം ശശിയാണ് കള്ളനോട്ടുകൾ ഡിസൈൻ ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

2020 മുതലാണ് പ്രതികൾ കള്ളനോട്ട് ഇടപാടിന്റെ ഗൂഢാലോചന ആരംഭിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് നോട്ടിന്റെ അളവുകൾ കൂട്ടുപ്രതിയായ ഷമ്നാദിന് സെറ്റ് ചെയ്ത് നൽകിയിരുന്നത് ശ്യാമാണ്. ഒരു ദിവസം ഒരു ലക്ഷം രൂപ വരെ ഇവർ അച്ചടിച്ച് ഇറക്കിയിരുന്നുവെന്നാണ് വിവരം. പ്രതിദിനം അയ്യായിരം രൂപ മുതൽ പതിനായിരം രൂപ വരെയാണ് ശ്യാമിന് ഷമ്നാദ് കൂലിയായി നൽകിയിരുന്നത്. ഈസ്റ്റ് കല്ലടയിലുള്ള സിപിഐ നേതാവ് ക്ലീറ്റസാണ് താമരക്കുളം സ്വദേശിനി ലേഖ വഴി നോട്ടുകൾ വിതരണം ചെയ്തിരുന്നത്.

പ്രതികളിൽ നിന്നും പിടിച്ചെടുത്ത കള്ളനോട്ട് വിശദ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. നോട്ടുകൾ ഹൈ ക്വാളിറ്റി കറൻസിയാണെന്ന് തെളിഞ്ഞാൽ കേസ് അന്വേഷണം എൻ ഐ എ ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന കുറ്റകൃത്യമാണ് പ്രതികൾ ചെയ്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. കേസിൽ സിപിഐ നേതാവ് ക്ലീറ്റസ് (45), താമരക്കുളം പേരൂർക്കാർണ്മ അക്ഷയ് നിവാസിൽ ലേഖ (38) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

സിപിഐ നേതാക്കൾ ഉൾപ്പെട്ട കേസ് മറച്ചു വെക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. ശ്യാം ശശിയെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയെന്നാണ് സിപിഐ നേതൃത്വം ന്യായീകരിക്കുന്നത്.

Tags: CPIfake currency
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies