തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് വിജിലൻസ് സിഐയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം. വെമ്പായം സ്വദേശിയായ വിജിലൻസ് സിഐ യഹിയ ഖാനെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. പരിക്കേറ്റ സിഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെമ്പായം തേക്കട റോയൽ ഓഡിറ്റോറിയത്തിൽ വ്യോമസേന ജീവനക്കാരന്റെ വിവാഹ വാർഷികാഘോഷം നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനം സിഐയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇതിന് പിന്നാലെ സംഘം ചേർന്ന് സിഐയെ വീടിന് മുൻപിലിട്ട് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് വട്ടപ്പാറ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 പേർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു. മറ്റുള്ളവരെ പിടികൂടാനായി അന്വേഷണം നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.
Comments