ഫിഫയുടെ വരുമാനത്തിൽ വൻവർധന; ഖത്തർ ലോകകപ്പ് സമ്മാനിച്ചത് 7.5 ബില്യൺ ഡോളറിന്റെ നേട്ടം-Football governing body registered record revenues of USD 7.5 billion
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫിഫയുടെ വരുമാനത്തിൽ വൻവർധന; ഖത്തർ ലോകകപ്പ് സമ്മാനിച്ചത് 7.5 ബില്യൺ ഡോളറിന്റെ നേട്ടം-Football governing body registered record revenues of USD 7.5 billion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 10:21 am IST
Facebook
Twitter
WhatsAppTelegram

ദോഹ: ഖത്തറിൽ സമാപിച്ച ലോകകപ്പിലൂടെ ഫിഫയ്‌ക്ക് ലഭിച്ചത് റെക്കോർഡ് വരുമാനം. കാഴ്ചക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ വർധനവാണ് ടൂർണമെന്റ് ഫിഫയ്‌ക്ക് വൻ നേട്ടമായത്. ഖത്തറിൽ നടന്ന ലോകകപ്പിലെ വാണിജ്യ ഇടപാടുകളിലൂടെ കഴിഞ്ഞ നാലുവർഷത്തിനിടെ ഫിഫ ഭരണസമിതിയ്‌ക്ക് 7.5 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് വരുമാനമാണ് ലഭിച്ചത്. റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പ് ടൂർണമെന്റിനേക്കാൾ 1 ബില്യൺ യുഎസ് ഡോളർ കൂടുതലാണിത്. ഒരു നഗരത്തിൽ മാത്രമായി ടൂർണമെന്റ് നടത്തിയത് കാരണം സംഘാടകർക്ക് വലിയ തോതിൽ ചെലവ് ചുരുക്കാൻ കഴിഞ്ഞതാണ് ഫിഫയുടെ വരുമാനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കിയത്.

2026 ലോകകപ്പിൽ ഏകദേശം 11 ബില്യൺ യുഎസ് ഡോളറിന്റെ വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്. ടൂർണമെന്റിൽ ഉപയോഗിച്ച എട്ട് സ്റ്റേഡിയങ്ങൾ 50 കിലോമീറ്റർ ചുറ്റളവിൽ ഉള്ളതിനാൽ യാത്രയുൾപ്പെടെയുളള അടിസ്ഥാന ചെലവുകൾ കുറയ്‌ക്കാൻ കഴിഞ്ഞത് കായിക സംഘടനയ്‌ക്ക് വലിയ സാമ്പത്തിക ഉണർവുണ്ടാക്കി. ഫിഫയുടെ വെബ്‌സൈറ്റ് അനുസരിച്ച് ഗവേണിംഗ് ബോഡിയുടെ പ്രധാന വരുമാന സ്രോതസ്സ് നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പാണ്. ഡിസംബർ 16ന് ഫിഫ കൗൺസിലിൽ അവതരിപ്പിച്ച ബജറ്റ് പ്രകാരം അടുത്ത നാല് വർഷത്തെ കാലയളവിലേക്കുളള വരുമാനം 11 ബില്യൺ യുഎസ് ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ലോകകപ്പ് വരെയുളളതാണ് ഈ കാലയളവ്.

അടുത്ത ലോകകപ്പ് ഫുട്‌ബോളിന് യുഎസ്, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും. ടൂർണമെന്റിൽ ഫിഫയ്‌ക്ക് ലഭിക്കുന്ന വരുമാനം അഞ്ച് വിഭാഗങ്ങളിലൂടെയാണ്. അതിൽ പ്രധാനം ടെലിവിഷൻ സംപ്രേക്ഷണാവകാശമാണ്. മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ടിക്കറ്റ് വിൽപ്പന, ലൈസൻസിംഗ് എന്നിവയാണ് മറ്റ് പ്രധാന വരുമാനമാർഗങ്ങൾ. ടിവി അവകാശം മൊത്തം വരുമാനത്തിന്റെ 56 ശതമാനത്തോളം വരും. അതേസമയം മാർക്കറ്റിംഗ് അവകാശങ്ങൾ വരുമാനത്തിന്റെ 29 ശതമാനമാണ്. ബാക്കിയുള്ള ഘടകങ്ങൾ വരുമാനത്തിന്റെ 15 ശതമാനം കണകാക്കുന്നു.

ഫിഫയുടെ അഭിപ്രായത്തിൽ 2022 ലോകകപ്പ് ടൂർണമെന്റിലെ ടിവി അവകാശങ്ങളുടെ വരുമാന ലക്ഷ്യം 2.64 ബില്യൺ യുഎസ് ഡോളറായിരുന്നു. അതേസമയം മാർക്കറ്റിംഗ് അവകാശ വിൽപ്പനയ്‌ക്കുള്ള ബജറ്റ് 1.35 മില്യൺ ഡോളറായിരുന്നു. ടൂർണമെന്റിന്റെ ലൈസൻസിംഗ് ബജറ്റ് 140 ദശലക്ഷം യുഎസ് ഡോളറായിരുന്നു. ഖത്തർ ലോകകപ്പിൽ ടിക്കറ്റ് വിൽപ്പനയിലൂടെ നേടിയ വരുമാനം ഏകദേശം 1 ബില്യൺ യുഎസ് ഡോളറാണ്.

 

Tags: fifa worldcup 2022
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies