സൈന്യത്തിന്റെ ആധുനികവത്കരണവും പ്രതിരോധ സ്വയംപര്യാപ്തതയും ലക്ഷ്യം; എൺപത്തിനാലായിരം കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രാനുമതി; 97 ശതമാനം തുകയും ചിലവഴിക്കുന്നത് ഇന്ത്യൻ വിപണിയിൽ തന്നെ- 84K Cr Proposals for Armed Forces & Coast Guard approved by Defence Ministry
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തിന്റെ ആധുനികവത്കരണവും പ്രതിരോധ സ്വയംപര്യാപ്തതയും ലക്ഷ്യം; എൺപത്തിനാലായിരം കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രാനുമതി; 97 ശതമാനം തുകയും ചിലവഴിക്കുന്നത് ഇന്ത്യൻ വിപണിയിൽ തന്നെ- 84K Cr Proposals for Armed Forces & Coast Guard approved by Defence Ministry

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 11:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൈന്യത്തിന്റെ ആധുനികവത്കരണവും കരുത്ത് വർദ്ധിപ്പിക്കലും ലക്ഷ്യമിട്ട്, പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായി എൺപത്തിനാലായിരം കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. വിവിധ സേനാവിഭാഗങ്ങൾ സമർപ്പിച്ച 24 പദ്ധതികൾക്കാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.

കര-വ്യോമ സേനകളുടെ ആറ് വീതവും നാവിക സേനയുടെ പത്തും തീരരക്ഷാ സേനയുടെ രണ്ടും പദ്ധതികൾക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ആകെ 84,328 കോടി രൂപയാണ് പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായി ചിലവഴിക്കാൻ കേന്ദ്ര സർക്കാർ ഏറ്റവും പുതിയതായി തീരുമാനിച്ചിരിക്കുന്നത്.

84,328 കോടി രൂപയിൽ 82,127 കോടി രൂപയും ചിലവഴിക്കുന്നത് തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി തന്നെയാണ്. അതായത്, അനുവദിക്കപ്പെട്ട തുകയുടെ 97.4 ശതമാനവും ഇന്ത്യയിൽ തന്നെ ചിലവഴിക്കപ്പെടും. സായുധ സേനകളുടെ ആധുനികവത്കരണത്തിനൊപ്പം, പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തതയും സർക്കാരിന്റെ ലക്ഷ്യമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കവചിത സൈനിക വാഹനങ്ങൾ, ടാങ്കുകൾ, യന്ത്രത്തോക്കുകൾ ഘടിപ്പിച്ച സൈനിക വാഹനങ്ങൾ എന്നിവയാണ് കരസേനക്കായി വാങ്ങുന്നത്. സൈനികരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ബാലിസ്റ്റിക് ഹെൽമെറ്റുകളും വാങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ട്.

കപ്പൽവേധ മിസൈലുകൾ, നാവിക യാനങ്ങൾ, കവചിത വാഹനങ്ങൾ എന്നിവ നാവിക സേനയ്‌ക്കായി സജ്ജമാക്കും. അത്യാധുനിക മിസൈൽ സംവിധാനങ്ങൾ, ദീർഘദൂര മിസൈലുകൾ, നിരീക്ഷണ ഉപകരണങ്ങൾ എന്നിവ വ്യോമസേനയുടെ ശേഖരത്തിലെത്തും. നിരീക്ഷണം ശക്തമാക്കാൻ സഹായിക്കുന്ന പുത്തൻ തലമുറ ഓഫ്ഷോർ പട്രോൾ വാഹനങ്ങളാണ് പുതിയ പദ്ധതി പ്രകാരം തീരരക്ഷാ സേനയ്‌ക്കായി വാങ്ങാൻ അനുമതി നൽകിയിരിക്കുന്നതെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

Tags: armed forcesDefence Acquisition CouncilMinistry of Defence
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies